മെഡിക്കൽ കോർപറേഷൻ ഇടപാട് ; എംഡി സമ്മതിച്ചു – ക്രമക്കേട് നടന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) കുത്തഴിഞ്ഞ രീതിയിലാണ് കോവിഡ് കാലത്തുൾപ്പെടെ 1600 കോടിയോളം രൂപയുടെ മെഡിക്കൽ ഉപകരണങ്ങളും മറ്റ് അവശ്യവസ്തുക്കളും വാങ്ങിക്കൂട്ടിയിരുന്നതെന്ന് വ്യക്തമാക്കുന്ന കുറിപ്പ് പുറത്ത്. മാനേജിങ് ഡയറക്ടർ കഴിഞ്ഞ 10നു നൽകിയ ഓഫിസ് ഓർഡറിലാണ് കെഎംഎസ്‌സിഎലിലും കാരുണ്യ ഫാർമസിയിലും ഒരു നടപടിക്രമവും പാലിക്കാതെ കോടിക്കണക്കിനു രൂപ ചെലവഴിച്ചതായി വ്യക്തമാക്കുന്നത്. സ്റ്റോർ പർച്ചേസ് നിയമങ്ങൾ പാലിക്കാതെ ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള വാങ്ങലുകൾ പാടില്ലെന്നും പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കണമെന്നും മാനേജിങ് ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ട്.

കോവിഡ് കാലത്തെ മരുന്നു വാങ്ങലിന്റെ 3000 ഫയലുകൾ കംപ്യൂട്ടർ നെറ്റ്‌വർക്കിൽ നിന്നു നശിപ്പിച്ചതു വ്യക്തമായതിനെ തുടർന്ന്, ഡിഡിഎഫ്എസ് സോഫ്റ്റ്‌വെയറിലൂടെയല്ലാതെ മേലിൽ ഇടപാടുകൾ പാടില്ലെന്ന കർശന നിർദേശവും എംഡി നൽകി. എന്നാൽ ആരോപണ വിധേയരായ ചില ഉദ്യോഗസ്ഥരെത്തന്നെ തെരഞ്ഞുപിടിച്ച് ഭാവിചുമതലകൾ ഏൽപിച്ചതു ദുരൂഹമാണെന്നു കോർപറേഷനിലെ ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. ഇതുവരെ സംഭവിച്ച ക്രമക്കേടുകൾ പൂഴ്ത്തിവെയ്ക്കാനുള്ള ശ്രമമാണെന്നും സൂചനയുണ്ട്.

എംഡിയുടെ കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നത് ഇങ്ങനെ അടിസ്ഥാനപരമായ ഒരു തത്വവും പാലിക്കാതെയാണു പൊതുപണം വിനിയോഗിച്ച് ചില ഡിവിഷനുകളിൽ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയിരിക്കുന്നത്. സർക്കാരിന്റെ സ്റ്റോർ പർച്ചേസ് നിയമങ്ങൾ നിർബന്ധമായും പാലിക്കണം. വിലപേശി മരുന്നു വാങ്ങണമെങ്കിൽ അതിനായി ഒരു കമ്മിറ്റി രൂപീകരിച്ച് ഏകകണ്ഠമായ തീരുമാനമെടുക്കണം. ഒരു ലക്ഷം വരെയുള്ള വാങ്ങലുകൾക്കു ജനറൽ മാനേജരുടെ അനുമതി നിർബന്ധം. ഒരു ലക്ഷത്തിനു മുകളിൽ മാനേജിങ് ഡയറക്ടറുടെ അനുമതി വേണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് കെഎസ്ഇബി ഓഫീസിൽ കയറി ഉദ്യോ​ഗസ്ഥനെ മർദിച്ച് യുവാവ്

0
കൊല്ലം: വൈദ്യുതി മുടങ്ങിയതിന്റെ പേരിൽ കെഎസ്ഇബി കൊല്ലം മയ്യനാട് സെക്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന...

കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ്...

ലിഫ്റ്റിൽനിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ താഴേക്ക് പതിച്ചു; ഗുരുതരമായി പരിക്കേറ്റ സ്ത്രീക്ക് ദാരുണാന്ത്യം

0
ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ അപ്പാര്‍ട്ട്‌മെൻ്റിലെ ലിഫ്റ്റ് അപകടത്തില്‍ പെട്ട്...

പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം

0
പുന്നമൂട്: പുന്നമൂട് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കുനേരെ പോലീസ് മർദ്ദനം. നേമം പോലീസ്...