നേതാക്കളുമായി കൂടിക്കാഴ്ച നടത്തി ; ബസ് സമരം ഉണ്ടാവില്ലെന്ന് ഗതാഗത മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വകാര്യബസ് സംഘടനാ ഭാരവാഹികള്‍ കണ്ടിരുന്നുവെന്നും സമരം ഇല്ലെന്നാണ് അറിയിച്ച തെന്നും ഗതാഗത മന്ത്രി ആന്റണി രാജു. അവര്‍ സംതൃപ്തരാണെന്ന് അറിയിച്ചുവെന്നും വര്‍ദ്ധന ഉടന്‍ ഉണ്ടാകണമെന്ന് ആവശ്യ പ്പെട്ടുവെന്നും മന്ത്രി പറഞ്ഞു. സമരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഇപ്പോഴുള്ള പ്രതിഷേധം സ്വാഭാവിക പ്രതികരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബസ് നിരക്ക് വര്‍ധിപ്പിക്കുന്നത് വിശദമായ പഠനത്തിനും ചര്‍ച്ചക്കും ശേഷം മാത്രം തീരുമാനിക്കുമെന്നും ഉടനടി ചെയ്യാന്‍ പറ്റില്ലെന്നും മന്ത്രി വ്യക്തമാക്കി.

കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ധനകാര്യ വകുപ്പ് പാസാക്കിയ തുകയില്‍ 30 കോടി രൂപയുടെ കുറവ് വന്നുവെന്നും അത് പാസാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പണം നല്‍കി കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയാല്‍ ഉടന്‍ ശമ്പള വിതരണം ആരംഭിക്കുമെന്നും ഇപ്പോഴുള്ള സമരം സ്വഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. കെഎസ്‌ആര്‍ടിസി വരുമാനം വര്‍ധിക്കുന്നുണ്ടെന്നും ഒരു വിഭാഗം ജീവനക്കാര്‍ക്ക് മാത്രം ശമ്പളം നല്‍കിയത് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച്‌ സംവിധാനത്തില്‍ മാറ്റം വരുത്താന്‍ മാനേജ്മെന്റിനു അധികാരമുണ്ടെന്നും അത് മന്ത്രി അറിയണമെന്നില്ലെന്നും ആന്റണി രാജു പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ; ആശങ്കയിലായി ജനങ്ങൾ

0
തൃശൂർ: തൃശൂർ പീച്ചി മേഖലയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ...

പഞ്ചാബ് രാഷ്ട്രീയത്തിൽ പുതിയ നീക്കം ; റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു രാജിവെച്ചു

0
ദില്ലി: റെയിൽവേ സഹമന്ത്രി രവനീത് സിംഗ് ബിട്ടു തന്റെ മന്ത്രിസ്ഥാനം രാജിവെച്ചു....

ശ്രീമതി ടീച്ചർക്കെതിരായ വ്യാജപ്രചാരണത്തിനെതിരെ രൂക്ഷ വിമർശനവുമായി എം.വി. ജയരാജൻ

0
കണ്ണൂര്‍: പി കെ ശ്രീമതി ടീച്ചര്‍ക്ക് എതിരെയുണ്ടായ വ്യാജ വാര്‍ത്ത പിതൃശൂന്യമാമെന്ന്...