ചികിത്സാ പിഴവ് : ആരോഗ്യ മേഖലയിലെ ഗുരുതര അനാസ്ഥക്കെതിരെ ശക്തമായ നടപടി വേണം – തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജസീലുദ്ദീന്‍ നെട്ടൂക്കുടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ തുടര്‍ച്ചയായി ഉയരുന്ന ചികിത്സാ പിഴവ് ആരോപണങ്ങള്‍ അതീവ ഗൗരവകരമാണെന്ന് തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജസീലുദ്ദീന്‍ നെട്ടൂക്കുടി പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നില്ലെന്നും ഉത്തരവാദിത്തബോധം കുറയുന്ന പ്രവണതയാണ് വര്‍ധിച്ചുവരുന്നതെന്നും അദ്ദേഹം ആരോപിച്ചു. ആരോഗ്യ മേഖലയില്‍ മനുഷ്യജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഒരു തരത്തിലുമുള്ള അനാസ്ഥയും അംഗീകരിക്കാനാവില്ല. പരാതികള്‍ വന്നാല്‍ അന്വേഷണ കമ്മീഷന്‍ പ്രഖ്യാപിച്ച് സമയം കളയുന്ന സമീപനം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് ഉടന്‍ തന്നെ വ്യക്തമായ മറുപടി നല്‍കണമെന്നും ചികിത്സാ പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സ്ഥിരം നിരീക്ഷണ സംവിധാനം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവനക്കാരുടെ കുറവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും പരിഹരിക്കാതെ ആരോഗ്യ മേഖലയെ സംരക്ഷിക്കാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കുറ്റക്കാരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കാത്ത പക്ഷം സംസ്ഥാന വ്യാപക പ്രതിഷേധങ്ങള്‍ക്ക് തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും ജസീലുദ്ദീന്‍ നെട്ടൂക്കുടി മുന്നറിയിപ്പ് നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...