ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സാ വീഴ്ച ആരോപണം; ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍: പയ്യന്നൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയിൽ നിന്നും അനസ്തേഷ്യ നൽകിയതിന് പിന്നാലെ ബോധരഹിതനായ ഒന്നരവയസ്സുകാരൻ കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. എരമം സ്വദേശിയായ സൂരജ്-വിജിഷ ദമ്പതികളുടെ മകന്‍ ദേവാന്‍ഷ് സൗര്യയാണ് മരിച്ചത്. ചുണ്ടിന് മുറിവ് പറ്റിയതിനെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് പയ്യന്നൂര്‍ ബിഎംഎച്ചില്‍ കുട്ടിയെ പ്രവേശിപ്പിച്ചത്. അനസ്‌തേഷ്യ നൽകിയതോടെ കുട്ടി ബോധരഹിതനാവുകയായിരുന്നു. പിന്നാലെ കണ്ണൂര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഇതിനിടെയാണ് മരണം.

പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ ചികിത്സാ പിഴവാണ് കുട്ടി ബോധരഹിതനാകാൻ കാരണമെന്ന ആരോപണം കുടുംബം ഉന്നയിക്കുന്നു. ജനറല്‍ അനസ്‌തേഷ്യ നല്‍കുമ്പോള്‍ രക്ഷിതാക്കള്‍ക്ക് കൊടുക്കേണ്ട ഒരു മുന്നറിയിപ്പും ആശുപത്രി അധികൃതര്‍ നല്‍കിയിരുന്നില്ലെന്ന് കുട്ടിയുടെ അമ്മാവന്‍ അജിത്ത് റിപ്പോർട്ടറിനോട് പറഞ്ഞു. ഇന്ന് രാവിലെ കുട്ടിയെ കാണുമ്പോൾ സ്റ്റിച്ച് ഇടാതെ തന്നെ കുഞ്ഞിന്റെ മുറിവ് ഉണങ്ങിയിരുന്നുവെന്നും അനസ്തേഷ്യ നൽകേണ്ട ആവശ്യമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.’കുട്ടി മാസം തികയുന്നതിന് മുന്നേ ജനിച്ചതാണെന്നതടക്കം ആശുപത്രിയെ അറിയിച്ചിരുന്നു.

ചുണ്ടിലെ മുറിവില്‍ ബാന്‍ഡേജ് നല്‍കിയാല്‍ പോലും മതിയായിരുന്നു. ഇന്ന് നോക്കുമ്പോള്‍ സ്റ്റിച്ച് ഇടുകപോലും ചെയ്യാതെ തന്നെ മുറിവ് ഉണങ്ങിയിരുന്നു. അനസ്‌തേഷ്യ നല്‍കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. മാത്രമല്ല, ജനറല്‍ അനസ്‌തേഷ്യ നല്‍കുമ്പോള്‍ രക്ഷിതാക്കള്‍ക്ക് കൊടുക്കേണ്ട ഒരു മുന്നറിയിപ്പും ആശുപത്രി അധികൃതര്‍ നല്‍കിയിരുന്നില്ല. കേസുമായി മുന്നോട്ടുപോകുമെന്നും കുട്ടിയുടെ അമ്മാവന്‍ അജിത്ത് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റിവേഴ്‌സ് ഗിയറിലിട്ട് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ബസ് മറിഞ്ഞ് അപകടം

0
കോട്ടയം: റിവേഴ്‌സ് ഗിയറിലിട്ട് സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ബസ് മറിഞ്ഞ്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വെറ്ററിനറി സര്‍ജന്‍ നിയമനം മൃഗസംരക്ഷണവകുപ്പ് ജില്ലയില്‍ നടപ്പാക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലേക്ക് വെറ്ററിനറി...

ആവോലിക്കുഴിയില്‍ പശുക്കിടാവിനെ കൊന്നുഭക്ഷിച്ചത് പുലി : ചിത്രങ്ങള്‍ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞു

0
കോന്നി : കോന്നി ഗ്രാമപഞ്ചായത്തിലെ ആവോലിക്കുഴിയില്‍ പശുക്കിടാവിനെ കൊന്ന് ഭക്ഷിച്ചത് പുലിയാണെന്ന് വനം...

സ്‌പൈസ് ജെറ്റ് വിമാന പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു

0
കൊച്ചി: സ്‌പൈസ് ജെറ്റ് വിമാന പ്രതിസന്ധി അനിശ്ചിതമായി തുടരുന്നു. ഇന്ന് രാവിലെ...