ആലുവയില്‍ വൃദ്ധയ്ക്ക് അരമണിക്കൂര്‍ ഇടവേളയില്‍ 2 തവണ കോവിഡ് വാക്‌സിന്‍ കുത്തിവച്ചു

For full experience, Download our mobile application:
Get it on Google Play

എറണാകുളം : ആലുവയില്‍ വൃദ്ധയ്ക്ക് അരമണിക്കൂര്‍ ഇടവേളയില്‍ 2 തവണ കോവിഡ് വാക്‌സിന്‍ കുത്തിവച്ചുവെന്ന് പരാതി. ശ്രീമൂലനഗരം ഗവണ്മെന്റ് ആശുപതിയിലാണ് പിഴവ് നടന്നിരിക്കുന്നത്. എണ്‍പത്തിമൂന്നുകാരിയായ താണ്ടമ്മ പാപ്പുവിനാണ് രണ്ടു തവണ വാക്‌സിന്‍ കുത്തിവച്ചത്. ആശുപത്രി അധികൃതരുടെ പിഴവിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ താണ്ടമ്മ പാപ്പു ആദ്യം ഒരു ഇന്‍ജെക്ഷന്‍ എടുത്ത കാര്യം പറഞ്ഞില്ലെന്നാണ് സംഭവത്തില്‍ ആശുപത്രി അധികൃതരുടെ വിശദീകരണം.

ഇഞ്ചക്ഷന്‍ ഒരു പ്രാവശ്യം എടുത്തുവെന്ന് പറഞ്ഞിട്ടും നിര്‍ബന്ധിച്ചാണ് വാക്‌സിന്‍ കുത്തിവച്ചതെന്ന് താണ്ടമ്മ പാപ്പു മാധ്യമങ്ങളോട് പറഞ്ഞു. ഇന്‍ജക്ഷന്‍ എടുത്തതിനു ശേഷം റെസ്റ്റ് റൂമില്‍ ഇരിക്കുന്ന സമയത്താണ് താണ്ടമ്മ പാപ്പുവിന്റെ ചെരിപ്പ് കാണാതായത്. തുടര്‍ന്ന് അത്‌ തിരയാന്‍ വൃദ്ധ വീണ്ടും വാക്‌സിന്‍ മുറിയ്ക്ക് അടുത്തു പോയപ്പോഴാണ് വീണ്ടും വാക്‌സിന്‍ നല്‍കിയതെന്നാണ് താണ്ടമ്മ പാപ്പു പറയുന്നു. സംഭവത്തില്‍ ആശുപത്രിയ്‌ക്കെതിരെ വിമര്‍ശനം ശക്തമാണ്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യണം : ആവശ്യം...

0
ന്യൂഡല്‍ഹി: ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന...

യമൻ അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷം; സൈനിക കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ഹൂതി ആക്രമണത്തിൽ 30തിലേറെ സർക്കാർ...

0
സന: അന്താരാഷ്ട്ര അം​ഗീകാരമുള്ള യമൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ആക്രമണം നടത്തി...

ആർ. സുഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ സുഗതന്...

പാകിസ്ഥാൻ ഈന്തപ്പഴത്തിന്റെ അനധികൃത ഇറക്കുമതി; ഗുജറാത്ത് തീരത്ത് വൻ വേട്ടയുമായി റവന്യൂ ഇന്റലിജൻസ്

0
അഹമ്മദാബാദ്: നിരോധനം മറികടന്ന് പാകിസ്ഥാനിൽനിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത 364 ടൺ...