ജോലി ഉപേക്ഷിച്ചതിലെ വൈരാഗ്യം; മുൻ ജീവനക്കാരിയുടെ വീട്ടിൽ ആക്രമണം നടത്തി മെഡിക്കല്‍ സ്റ്റോര്‍ ഉടമ

For full experience, Download our mobile application:
Get it on Google Play

കന്യാകുമാരി: ജോലി ഉപേക്ഷിച്ച ജീവനക്കാരിയുടെ വീട്ടിലെത്തി മെഡിക്കല്‍ സ്റ്റോര്‍ ഉടമയുടെ പരാക്രമം. വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തെന്നും പരാതിയുണ്ട്. കന്യാകുമാരി ജില്ലയിലെ കരുങ്കല്ലിനടുത്താണ് സംഭവം. ഷാജില എന്ന യുവതിയാണ് ആക്രമണം നടത്തിയത്. കരുങ്കല്‍ സ്വദേശിനി കാവോസിമയുടെ വീട്ടിലാണ് ആക്രമണമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.ഷാജിലയുടെ മെഡിക്കല്‍ സ്റ്റോറിലെ ജീവനക്കാരിയായിരുന്നു കാവോസിമ. ഇവര്‍ക്ക് 300രൂപ മാത്രമാണ് വേതനമായി ലഭിച്ചിരുന്നത്. തുടര്‍ന്ന് കാവോസിമ കൂടുതല്‍ വേതനം ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാതെ വന്നതോടെ ഇവര്‍ മെഡിക്കല്‍ സ്‌റ്റോറിലെ ജോലി ഉപേക്ഷിക്കുകയായിരുന്നു.

ഇതില്‍ പ്രകോപിതയായാണ് ഷാജില കാവോസിമയുടെ വീട്ടിലെത്തി ആക്രമണം നടത്തിയത്. ഒന്നര വര്‍ഷമാണ് കവോസിമ മെഡിക്കല്‍ സ്‌റ്റോറില്‍ ജോലി ചെയ്തത്.ഷാജില വീടിന്റെ ജനല്‍ ചില്ല് എറിഞ്ഞു പൊട്ടിക്കുന്നതടക്കം ദൃശ്യങ്ങളില്‍ വ്യക്തമാണ്. കാവോസിമയുടെ ഭര്‍ത്താവിനെയും കുട്ടികളെയും അമ്മായിയമ്മയെയും ഇവര്‍ കയ്യേറ്റം ചെയ്‌തെന്നും പരാതിയുണ്ട്. സംഭവത്തില്‍ കാവോസിമ കരുങ്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...