കോന്നിയിൽ മെഡിക്കൽ സ്റ്റോർ ഉടമയെ തോട്ടിലെ ഒഴുക്കിൽപ്പെട്ട് കാണാതായി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയിൽ മെഡിക്കൽ സ്റ്റോർ ഉടമയെ തോട്ടിലെ ഒഴുക്കിൽ പെട്ട് കാണാതായി. കഴിഞ്ഞ ദിവസം രാത്രിയിൽ ആണ് സംഭവം നടന്നത്. കോന്നി പരമേശ്വര മെഡിക്കൽസ് എന്ന സ്ഥാപനം നടത്തി വന്നിരുന്ന അതിരുങ്കൽ സ്വദേശി പ്രവീൺ (47 )നെ ആണ്‌ കാണാതായത്. കഴിഞ്ഞ ദിവസം രാത്രിയിൽ ആണ് സംഭവം. കോന്നിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ പ്രവീൺ വകയാറിനും മുറിഞ്ഞകല്ലിനും ഇടയിൽ മുറിഞ്ഞകൽ പുളിഞ്ചാണി തോട്ടിലേക്ക് വീഴുകയായിരുന്നു. ബൈക്ക് തോടിന് കരയിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ബൈക്ക് നിർത്തി ഇറങ്ങിയ ശേഷം പ്രവീൺ കാൽ വഴുതി തോട്ടിൽ വീഴുന്ന ദൃശ്യങ്ങളും ലഭിച്ചു.

സംഭവം നടന്ന ദിവസം രാത്രിയിൽ പ്രവീൺ സിനിമക്ക് പോകുമെന്ന് ഫോൺ വിളിച്ച് അറിയിച്ചിരുന്നതായി പ്രവീണിന്റെ വീട്ടുകാർ പറയുന്നു. എന്നാൽ ഇതിന് ശേഷം ഫോണിൽ വിളിച്ചിട്ട് പ്രവീണിനെ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ വീട്ടുകാർ അന്വേഷിച്ച് ഇറങ്ങുകയും പ്രവീൺ സഞ്ചരിച്ച ബൈക്ക് തോടിന് കരയിൽ നിന്ന് കണ്ടെത്തുകയുമായിരുന്നു. തുടർന്ന് വീട്ടുകാർ സമീപത്തെ വീടിന്റ സി സി റ്റി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രവീൺ തോട്ടിലേക്ക് വീഴുന്ന സി സി റ്റി വി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. കോന്നിയിൽ നിന്ന് അഗ്നിരക്ഷാ സേനയും നാട്ടുകാരും എത്തി തോട്ടിൽ തിരച്ചിൽ നടത്തിയെങ്കിലും പ്രവീണിനെ കണ്ടെത്താൻ കഴിഞ്ഞില്ല. സംഭവം നടന്ന സ്ഥലത്ത് നിന്ന് പ്രവീണിന്റെ ചെരുപ്പും മുണ്ടും കണ്ടെത്തിയിട്ടുണ്ട്. അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് പുളിഞ്ചാണി ഭാഗം വരെ തിരച്ചിൽ നടത്തിയിട്ടുണ്ട്. തോട്ടിൽ ശക്തമായ ഒഴുക്കാണ് കഴിഞ്ഞ ദിവസം ഉണ്ടായിരുന്നത് എന്ന് പ്രദേശവാസികൾ പറയുന്നു. എന്നാൽ പ്രവീണിനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന് മന്ത്രി കെ മുരളീധരൻ

0
തിരുവനന്തപുരം: സ്വന്തം നഷ്ടത്തേക്കാളുപരി മറ്റുള്ളവരുടെ നന്മയ്ക്ക് വേണ്ടി പ്രവർത്തിച്ചവരാണ് അവയവദാതാക്കളുടെ കുടുംബാംഗങ്ങളെന്ന്...

ജയിൽവാസത്തിനിടെ ഭാരം വൻതോതിൽ കുറഞ്ഞു; പ്രതിക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു

0
മുംബൈ: 48 ദിവസത്തിനിടെ 21 കിലോ ഭാരം കുറഞ്ഞതോടെ പ്രതിക്ക് ബോംബെ...

ഹോർമൂസ് കടലിടുക്കിൽ കനത്ത സുരക്ഷാ നീക്കവുമായി ഇറാൻ; നിയന്ത്രിത സമുദ്ര മേഖല പുറത്തേക്ക് വ്യാപിപ്പിക്കുമെന്ന്...

0
ടെഹ്റാൻ: ഗൾഫ് മേഖലയിൽ സംഘർഷം വർധിക്കുന്നതിനിടെ, നിർണായക സൈനിക നീക്കവുമായി ഇറാൻ....