മരുന്ന് കൊണ്ട് മാത്രം പ്രമേഹത്തെ നിയന്ത്രിക്കാന്‍ സാധിയ്ക്കില്ല ; ജീവതശൈലിയില്‍ ഈ മാറ്റം വരുത്താം

For full experience, Download our mobile application:
Get it on Google Play

ഇന്ത്യയില്‍ ദിനംപ്രതി പ്രമേഹ രോഗികള്‍ വര്‍ധിച്ചു വരികയാണ്. ടൈപ്പ് 1 പ്രമേഹം പലപ്പോഴും പരമ്പരാഗതമായി പകര്‍ന്നു കിട്ടുന്നതാകാമെങ്കിലും ടൈപ്പ് 2 പ്രമേഹം പ്രധാനമായും നമ്മുടെ മോശം ജീവിതശൈലിയും ഭക്ഷണശീലങ്ങളും മൂലം വരുന്നതാണ്. ഇതിനാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാന്‍ സാധിക്കും. മരുന്ന് കഴിച്ചതു കൊണ്ട് മാത്രം പ്രമേഹത്തെ വരുതിയില്‍ നിര്‍ത്താമെന്ന് കരുതരുത്. ആരോഗ്യകരമായ ഒരു ജീവിതശൈലിയും ഈ രോഗത്തെ നിയന്ത്രിക്കാന്‍ അത്യാവശ്യമാണ്.

* മരുന്നിനെ മാത്രം ആശ്രയിക്കുന്നത് – മറ്റ് നിയന്ത്രണങ്ങളോ വ്യായാമമോ ഇല്ലാതെ മരുന്ന് കഴിച്ച് മാത്രം പ്രമേഹത്തെ കുറയ്ക്കാന്‍ ശ്രമിക്കുന്നത് ചെറുപ്പത്തില്‍ തന്നെ കരളിനും വൃക്കകള്‍ക്കും ക്ഷതമുണ്ടാക്കു
* അലസമായ ജീവിതശൈലി – വ്യായാമമില്ലാതെ ദീര്‍ഘനേരം ഒരേ സ്ഥലത്ത് ഇരിക്കുകയോ കിടക്കുകയോ ചെയ്യുന്ന അലസമായ ജീവിതശൈലി നയിക്കുന്നവര്‍ക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത അധികമാണ്. പ്രമേഹ നിയന്ത്രണത്തിന് ദിവസവും 40 മിനിട്ട് നേരമെങ്കിലും നടത്തം, സൈക്ലിങ്, യോഗ, കാര്‍ഡിയോ വ്യായാമങ്ങള്‍ പോലുള്ളവ പിന്തുടരണം. ഇതിന് പുറമേ 20 മിനിട്ട് പ്രാണായാമമോ ശ്വസന വ്യായാമങ്ങളോ ചെയ്യണം. രക്തത്തിലെ പഞ്ചസാരയെ വരുതിയില്‍ നിര്‍ത്താന്‍ ഈ ഒരു മണിക്കൂര്‍ ദിവസവും നീക്കി വയ്ക്കേണ്ടതാണ്. വ്യായാമം നമ്മുടെ രക്തചംക്രമണം മെച്ചപ്പെടുത്തുകയും ശരീരത്തിലെ ഓരോ കോശങ്ങളിലേക്കും ആവശ്യത്തിന് ഓക്സിജന്‍ എത്തിക്കുകയും ചെയ്യുന്നു. ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാനും വ്യായാമം സഹായകമാണ്.
* വൈകിയുള്ള അത്താഴം – ദിവസവും വൈകി അത്താഴം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത വര്‍ധിപ്പിക്കും. പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും രാത്രി ഭക്ഷണം 6-7 മണിക്കുള്ളില്‍ കഴിക്കേണ്ടതാണ്. എട്ട് മണിക്ക് ശേഷം ഭക്ഷണമൊന്നും കഴിക്കരുത്.

* ഭക്ഷണം കഴിഞ്ഞയുടനെ ഉറക്കം – പ്രമേഹ രോഗമുള്ളവര്‍ പകല്‍ ഉറങ്ങരുതെന്നും ഇത് ശരീരത്തിലെ കഫ ദോഷം വര്‍ധിപ്പിച്ച് രക്തത്തിലെ പഞ്ചസാര ഉയര്‍ത്തുമെന്നും ആയുര്‍വേദം പറയുന്നു. രാത്രിയിലാണെങ്കിലും ഭക്ഷണം കഴിച്ച് മൂന്ന് മണിക്കൂറെങ്കിലും കഴിഞ്ഞ് മാത്രം വേണം ഉറങ്ങാന്‍. ഭക്ഷണം കഴിഞ്ഞയുടനെയുള്ള ഉറക്കം പ്രമേഹത്തെ ക്ഷണിച്ചു വരുത്തും.
* സംസ്‌കരിച്ച ഭക്ഷണം – വൈറ്റ് ഷുഗര്‍, മൈദ, ഗോതമ്പ്, ഗോതമ്പില്‍ നിന്നുള്ള ഉത്പന്നങ്ങള്‍, തൈര് എന്നിവ സ്ഥിരം കഴിക്കുന്നത് പ്രമേഹസാധ്യത വര്‍ധിപ്പിക്കുന്നു. എന്നാല്‍ പഴങ്ങളിലും പച്ചക്കറികളിലുമുള്ള പ്രകൃതിദത്തമായ പഞ്ചസാര പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്നതാണ്. പശുവിന്‍ പാലും നെയ്യും മിതമായ തോതിലാകാം. മണിച്ചോളം, പഞ്ഞപ്പുല്ല്, മുള്ളഞ്ചീര പോലുള്ള ചെറുധാന്യങ്ങള്‍ കഴിക്കാം. നട്സും മറ്റ് ഡ്രൈ ഫ്രൂട്ടുകളും ആദ്യം വെള്ളത്തില്‍ കുതിര്‍ത്ത ശേഷമോ റോസ്റ്റ് ചെയ്തോ വേണം കഴിക്കാന്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...