വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത മന്ത്രിയുടെ ഗണ്‍മാനെതിരെ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ : വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത കേസില്‍ മന്ത്രി സജി ചെറിയാന്റെ ഗണ്‍മാനെതിരെ കേസെടുത്തു. സജി ചെറിയാന്റെ ഗണ്‍മാനായ അനീഷ് മോനെതിരെ (40)യാണ് അമ്പലപ്പുഴ പോലീസ് കേസെടുത്തത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വനിതാ ഹൗസ് സര്‍ജന്‍ ജുമിന ഗഫൂറിനെ ദേഹോപദ്രവം ഏല്‍പിച്ചതിനും ജോലി തടസ്സപ്പെടുത്തിയതിനുമാണ് കേസ്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അനീഷ് മോന്റെ പിതാവ് ചെങ്ങന്നൂര്‍ കോടുകുളഞ്ഞി വലിയപറമ്പില്‍ ഉല്ലാസ് ഭവനില്‍ കുഞ്ഞുകുഞ്ഞ് (പീയൂസ് 73) ശനിയാഴ്ച രാത്രി മരിച്ചു. ശ്വാസംമുട്ടലിനെ തുടര്‍ന്ന് ചികിത്സയിലിരുന്ന കുഞ്ഞുകുഞ്ഞിന്റെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് രാത്രിയില്‍ വാര്‍ഡില്‍ നിന്ന് പുനരുജ്ജീവന മുറിയിലേക്കു മാറ്റുമ്പോഴാണ് ബഹളവും കയ്യേറ്റവും നടന്നതെന്നു ഹൗസ് സര്‍ജന്റെ മൊഴിയില്‍ പറയുന്നു. രോഗിയെ റസിഡന്റ് ഡോക്ടറും ഹൗസ് സര്‍ജന്മാരും ചേര്‍ന്നുമുറിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ, അനീഷ് മോന്‍ മുറി തള്ളിത്തുറന്ന് അകത്തുകയറി വനിത ഹൗസ് സര്‍ജനെ പിടിച്ചുതള്ളി താഴെയിട്ടെന്നാണു പരാതി. കേസില്‍ ഡപ്യൂട്ടി സൂപ്രണ്ട് ഹൗസ് സര്‍ജന്മാരുടെ മൊഴിയെടുത്തു. ഇന്നു സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മൂന്നാം ദിവസവും ഇറാനില്‍ വ്യോമാക്രമണം ; ആക്രമിക്കാന്‍ പൂർണ്ണ സജ്ജമെന്ന് ഇസ്രയേല്‍

0
ടെഹ്‌റാൻ : തുടര്‍ച്ചയായ മൂന്നാം ദിവസവും ഇറാനില്‍ വ്യോമാക്രമണം. കൊനര്‍ക് നഗരത്തിലെ...

നടന്‍ വിനായകനെതിരായ കേസ് ; തുടർനടപടികൾ വേഗത്തിലാക്കാൻ പോലീസ്

0
ആലപ്പുഴ: നടൻ വിനായകനെതിരെ ചുമത്തിയ സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള കേസില്‍ തുടർനടപടികൾ വേഗത്തിലാക്കാൻ ഒരുങ്ങി...

സ്വര്‍ണമാല മോഷ്ടിച്ചെന്ന് ആരോപണം ; യുവതിക്ക് സഹോദരന്റെ ക്രൂരമര്‍ദനം

0
എറണാകുളം : സ്വര്‍ണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിക്ക് സഹോദരന്റെ ക്രൂര മര്‍ദ്ദനം....

കത്തിക്കരിഞ്ഞനിലയിൽ മൃതദേഹം ; അഞ്ചുവർഷത്തിന് ശേഷം ആളെ തിരിച്ചറിഞ്ഞു, ബന്ധുക്കളെ തിരഞ്ഞ് പോലീസ്

0
പാലക്കാട് : കത്തിക്കരിഞ്ഞനിലയിൽ മണ്ണാർക്കാട് തച്ചമ്പാറയിലെ റോഡരികിൽ കണ്ടെത്തിയ മൃതദേഹം അഞ്ചുവർഷത്തിനുശേഷം...