പിറവത്ത് ഷിഗല്ലയെന്ന് സംശയം രണ്ട് കുട്ടികള്‍ നിരീക്ഷണത്തില്‍ ; പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി

For full experience, Download our mobile application:
Get it on Google Play

പിറവം : തിരുമാറാടി പഞ്ചായത്തിലെ കാക്കൂര്‍ പന്ത്രണ്ടാം വാര്‍ഡില്‍ ഷിഗല്ല രോഗബാധ സംശയത്തെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഒന്‍പതും പതിനാലും വയസുള്ള രണ്ടു കുട്ടികള്‍ കോട്ടയം ഇ.എസ്.ഐ ആശുപത്രിയിലും ഐ.സി.എച്ചിലും നിരീക്ഷണത്തിലാണ്. രോഗം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പഞ്ചായത്ത് അംഗങ്ങളും ആരോഗ്യപ്രവര്‍ത്തകരും മുന്‍കരുതലായിട്ടാണ് സാമ്പിള്‍ പരിശോധനകളും ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തുന്നത്. മഴക്കാലമായതിനാലും ജലജന്യ രോഗമായതിനാലും അതിവേഗം പടര്‍ന്നു പിടിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് ദ്രുതഗതിയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുള്ളത്.

ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വീടുകളില്‍ ഇന്നലെ സര്‍വേ നടത്തി. സംശയമുള്ളവരില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ച്‌ പരിശോധനയ്ക്കയച്ചു. സ്ഥിതിഗതികള്‍ ഗുരുതരമല്ലെങ്കിലും ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണെന്നും പരിസര ശുചീകരണങ്ങളില്‍ എല്ലാവരും പൂര്‍ണമായി പങ്കാളികളാകേണ്ടതുണ്ടെന്നും പഞ്ചായത്ത്‌ അംഗം അജി എം.സി പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങലുള്ളവര്‍ ഉടനെ ചികിത്സ തേടുകയോ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയോ ചെയ്യണം. വയറിളക്കം, വയറുവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ മുന്നേറ്റം

0
ന്യൂഡൽഹി: ഇന്ത്യൻ പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിൽ വ്യോമസേന വിഭാഗത്തിന് വൻ...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

മലപ്പുറം നിലമ്പൂരിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ

0
മലപ്പുറം: മലപ്പുറത്ത് ലഹരി വേട്ട. നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...