മേഘാലയയിലും അസമിലും പ്രളയക്കെടുതിയിൽ മരിച്ചത് 31 പേർ ; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ

For full experience, Download our mobile application:
Get it on Google Play

മേഘാലയ : വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ തുടരുന്നു. മേഘാലയയിലും അസമിലും പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 31 ആയി. അസമിലെ പ്രളയ സഹചര്യം വിലയിരുത്തിയ പ്രധാനമന്ത്രി കേന്ദ്രസഹായം ഉറപ്പുനൽകിയതായി മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ്മ അറിയിച്ചു. തുടർച്ചയായ അഞ്ചാംദിനവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴ ശക്തമാണ്. അസമിൽ ഇതുവരെ 28 ജില്ലകളിലായി 19 ലക്ഷം ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ട്. ബാലാജി ജില്ലയിൽ മാത്രം 3 ലക്ഷത്തിലധികം പേരെ പ്രളയം ബാധിച്ചു. കൃഷിയിടങ്ങളിലും വ്യാപക നാശനഷ്ടം ഉണ്ടായി. 43,338 ഹെക്ടർ വിളകൾ നശിച്ചു.

373 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഇതുവെരെ ഒരു ലക്ഷത്തിലേറെ ആളുകളെ മാറ്റി പാർപ്പിച്ചു. പ്രധാനപ്പെട്ട നദികളിലെയെല്ലാം ജലനിരപ്പ് അപകട നിലയെക്കാൾ മുകളിലാണ്. ശക്തമായ മഴയേ തുടർന്ന് മേഘാലയ, അസം, അരുണാച്ചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പ്രഖ്യാപിച്ച റെഡ് അലർട്ട് നാളെ വരെ തുടരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...