മേക്കൊഴുർ എസ്.എൻ.ഡി.പി. യു.പി സ്കൂൾ എഴുപതിന്റെ നിറവിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മേക്കൊഴുർ എസ്. എൻ.ഡി.പി. യു.പി സ്കൂൾ എഴുപതിന്റെ നിറവിൽ. 1952 ൽ എസ്.എൻ.ഡി.പി യോഗം 425 നമ്പർ മേക്കൊഴുർ ശാഖയുടെ നേതൃത്വത്തിലാണ് സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. അന്നത്തെ ശാഖയുടെ ഭാരവാഹികളും പ്രവർത്തകരും സ്കൂൾ സ്ഥാപിക്കാൻ മുൻനിരയിൽ നിന്ന് പ്രവർത്തിച്ചു. നാൽപ്പതു വിദ്യാർഥികളുമായിട്ടാണ് അന്ന് സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്.

നാട്ടിലെ വീടുകളിൽ നിന്നും ലഭിച്ച നിർമ്മാണ സാമഗ്രികൾ ഉപയോഗിച്ച് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. 1957 ലായിരുന്നു സ്കൂളിലെ 13 ഡിവിഷനുകളിലായി ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിച്ചിരുന്നത്. ഇപ്പോൾ ഗുരുമന്ദിരം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ഓല ഷെഡിലായിരുന്നു ആദ്യകാലത്ത് സ്കൂളിന്റെ പ്രവർത്തനം. 1965 ൽ എസ്. എൻ.ഡി.പി യോഗം കോ ഓപ്പറേറ്റീവ് മാനേജുമെന്റിനു ശാഖ സ്കൂൾ കൈമാറി.

എസ്. എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് ഇപ്പോൾ സ്കൂളിന്റെ മാനേജർ.വി.എസ്.സുശീല ഹെഡ് മിസ്ട്രസുമാണ്.  സ്കൂളിന്റെ എഴുപതാം വാർഷികം എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സിബിമാത്യു യോഗത്തിൽ അധ്യക്ഷത വഹിച്ചു.

സംസ്ഥാന അധ്യാപക അവാർഡ് നേടിയ മേക്കൊഴുർ എം.ടി.എച്ച്.സ്കൂളിലെ പ്രധമാധ്യാപകൻ ടി.രാജീവൻ നായരെ മൈലപ്ര പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക സുനിൽ യോഗത്തിൽ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൽസി ഈശോ ഹോം ലൈബ്രറി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ ജോൺ വി. സാമുവേൽ എൻഡോവ്മെന്റുകളും എസ്.എൻ.ഡി.പി യോഗം മേക്കൊഴുർ ശാഖ പ്രസിഡന്റ് സത്യപാലവിജയപണിക്കർ സ്കോളർഷിപ്പുകളും വിതരണം ചെയ്തു.

സ്റ്റാഫ് സെക്രട്ടറി വി. നിഷ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മേക്കൊഴുർ എം.ടി.എൽ.പി സ്കൂൾ ഹെഡ് മാസ്റ്റർ മാത്യൂസ് കുര്യൻ, സ്കൂൾ ലീഡർ അമൃത സി.എം, എസ്. എൻ. ഡി.പി യോഗം പത്തനംതിട്ട യൂണിയൻ മൈക്രോ ഫിനാസ് കോ ഓർഡിനേറ്റർ കെ.ആർ. സലീലനാഥ്‌, എസ്. എൻ.ഡി.പി യോഗം മേക്കൊഴുർ ശാഖ സെക്രട്ടറി വി.എസ്. മോഹനൻ, സ്കൂൾ ഹെഡ് മിസ്ട്രസ് വി.എസ്. സുശീല, സീനിയർ അസിസ്റ്റന്റ് ദിവ്യ. വൈ എന്നിവർ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീടിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 87 ഗ്രാം എംഡിഎംഎ പിടികൂടി ; കസ്റ്റഡിയിലെടുത്ത പ്രതി...

0
കഠിനംകുളം : പുതുക്കുറിച്ചി ചേരമാൻതുരുത്തിൽ വീടിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 87...

ആക്രമണം തുടർന്ന് അമേരിക്ക ; ശക്തമായി പ്രതിരോധിച്ച് ഇറാൻ

0
ടെഹ്‌റാൻ : ഇറാനെതിരെ വീണ്ടും അമേരിക്കൻ ആക്രമണം. തുടർച്ചയായ പന്ത്രണ്ടാം ദിവസമാണ്...

സഹപാഠികളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം ; പ്രതിയെ ജാമ്യത്തിൽ വിട്ടതിൽ പ്രതിഷേധം

0
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത്...

നടൻ ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ

0
ഇരിങ്ങാലക്കുട : ടോവിനോ തോമസിന് ഐക്യദാർഢ്യവുമായി ഡിവൈഎഫ്ഐ. ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി...