ജാതി അധിക്ഷേപം നേരിട്ട കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സിപിഎം മെമ്പര്‍ കെ.എസ് അരുണ്‍ കുമാര്‍ രാജിവെച്ചു ; സ്വന്തം പാര്‍ട്ടിയുടെ നേതാവ് തള്ളിപ്പറഞ്ഞതായും അരുണ്‍ കുമാര്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ജാതി അധിക്ഷേപം നേരിട്ട വാര്‍ഡ് മെമ്പര്‍ രാജിവെച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സിപിഎം മെമ്പറായ കെ.എസ് അരുണ്‍ കുമാര്‍ ആണ് രാജിക്കത്ത് നല്‍കിയത്. സഹ വാര്‍ഡ് മെമ്പര്‍ ജാതീയമായി അധിക്ഷേപിച്ചതിലും ഇതില്‍ പാര്‍ട്ടിയുടെ നടപടി ഉണ്ടാകാത്തതിലും പ്രതിഷേധിച്ചാണ്  മെമ്പര്‍ സ്ഥാനം രാജിവെച്ചത്.  മാനസികമായി ഉള്‍ക്കൊള്ളാന്‍ പറ്റാത്തതുകൊണ്ടാണ് രാജിവെക്കുന്നതെന്ന് അരുണ്‍ ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. സഹ മെമ്പര്‍ ജാതിപരമായി അധിക്ഷേപിച്ചതായും ഇക്കാര്യത്തില്‍ സ്വന്തം പാര്‍ട്ടിയുടെ നേതാവ് തള്ളിപ്പറഞ്ഞതായും അദ്ദേഹം പറയുന്നു.

ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ ..
വോട്ടര്‍മാര്‍ ക്ഷമിക്കണം. മാനസികമായി ഉള്‍ക്കൊണ്ട് പോകാന്‍ കഴിയാത്തത് കൊണ്ടാണ്… സഹ മെമ്ബര്‍ ജാതിപരമായി അധിക്ഷേപിച്ചതിന്റെയും സ്വന്തം പാര്‍ട്ടിയുടെ നേതാവ് മേല്‍വിഷയത്തില്‍ തള്ളി പറഞ്ഞതിന്റെയും ഭാഗമായി ഞാന്‍ മെമ്ബര്‍ സ്ഥാനത്തു നിന്നും രാജി വെക്കുകയാണ് എന്ന് അറിയിച്ചു ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കി. മാനസികമായി ഉള്‍ക്കൊണ്ട് പോകാന്‍ കഴിയാത്തതു കൊണ്ടാണ്. ദയവു ചെയ്തു ക്ഷമിക്കണം. ഈ ലോകത്ത് ഞാന്‍ ജനിക്കാന്‍ പോലും പാടില്ലായിരുന്നു, ഫേയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...