ദേശീയ സഫായി കരംചാരിസ് കമ്മീഷന്‍ അംഗം ഡോ.പി.പി വാവ ശുചീകരണ തൊഴിലാളികളുമായി ആശയ വിനിമയം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ദേശീയ സഫായി കരംചാരിസ് കമ്മീഷന്‍ അംഗം ഡോ.പി.പി വാവ പത്തനംതിട്ട നഗരസഭയിലെ ശുചീകരണ തൊഴിലാളികളുമായി ആശയ വിനിമയം നടത്തി. ശുചീകരണ രംഗത്ത് ജോലി ചെയ്യുന്നവര്‍ക്കായി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നത് യഥാസമയം അര്‍ഹരായവര്‍ക്ക് എത്തുന്നത് ഉറപ്പാക്കും. ശുചീകരണ തൊഴിലാളികളുടെ കുടുംബങ്ങളുടെ ഉന്നമനത്തിന് നൂതനമായ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. നഗര പ്രദേശങ്ങളില്‍ പേ ആന്‍ഡ് യൂസ് ടോയ്ലറ്റ് പോലെ നൂതന പദ്ധതികള്‍ ശുചീകരണ തൊഴിലാളികള്‍ക്കായി നടപ്പാക്കിവരുന്നു.

വിദ്യാഭ്യാസ, ആരോഗ്യ, സാമ്പത്തിക, സാമൂഹ്യ മേഖലകളില്‍ ശുചീകരണ തൊഴിലാളികളുടെ ഉന്നമനമാണ് ദേശീയ സഫായി കരംചാരിസ് കമ്മീഷന്‍ പരിശോധിക്കുന്നത്. സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുള്ള പദ്ധതികള്‍ ശുചീകരണ തൊഴിലാളികള്‍ക്കും കുടുംബാഗങ്ങള്‍ക്കും ഉറപ്പാക്കാന്‍ ശ്രദ്ധയമായ ഇടപെടലാണ് ദേശീയ സഫായി കരംചാരിസ് കമ്മീഷന്‍ നടത്തുന്നതെന്നും കമ്മീഷന്‍ അംഗം ഡോ.പി.പി വാവ പറഞ്ഞു. ശുചീകരണ തൊഴിലാളികള്‍ക്കായുള്ള വിവിധ പദ്ധതികള്‍ അദ്ദേഹം വിവരിച്ചു. സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ അഡ്വ.ഗോപി കൊച്ചുരാമന്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നൈസി റഹ്മാന്‍, പത്തനംതിട്ട നഗരസഭ സെക്രട്ടറി ഷെര്‍ല ബീഗം, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...

മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നു : സഞ്ചാരികളുടെ വന്‍ തിരക്ക്

0
ഇടുക്കി : മഴ മാറി വെയില്‍ പരന്നതോടെ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണുവാന്‍...

‘വധശിക്ഷയ്ക്ക് തൂക്കിക്കൊല നിർത്തലാക്കണം’, ബദൽമാർഗങ്ങൾ കേന്ദ്രത്തിന് പരിഗണിക്കാം ; ഹർജി തള്ളി കോടതി

0
ന്യൂഡൽഹി : വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല രീതി നിർത്തലാക്കണമെന്ന ആവശ്യം സുപ്രീംകോടതി...

മാസപ്പടി കേസ് ; നടക്കുന്നത് രാഷ്ട്രീയ പ്രേരിത റെയ്‌ഡ്‌ ; നിഖിലിന് രാഷ്ട്രീയ പിന്തുണ...

0
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ...