24.5 C
Pathanāmthitta
Friday, June 24, 2022 1:27 am

സര്‍ക്കാര്‍ അറിയിപ്പുകള്‍

ഈ – ശ്രം പോര്‍ട്ടല്‍ രജിസ്ട്രേഷന്‍ നടത്തണം
ഭാഗ്യക്കുറി ക്ഷേമനിധിയില്‍ അംഗങ്ങളായവരും, അല്ലാത്തവരുമായ എല്ലാ ഭാഗ്യക്കുറി വില്‍പ്പനക്കാരും, ഏജന്റുമാരും അക്ഷയ /ജനസേവനകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഡിസംബര്‍ 31 നു മുന്‍പായി ഈ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.59 വയസിനുമുകളില്‍ പ്രായമുള്ളവരും, ഇന്‍കംടാക്സ് അടയ്ക്കുന്നവരും രജിസ്ട്രേഷന്‍ ചെയ്യേണ്ടതില്ല.രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചവര്‍ ഈ വിവരം ഓഫീസില്‍ അറിയിക്കേണ്ടതാണെന്നും ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.

സ്‌കോളര്‍ഷിപ്പ് തീയതി നീട്ടി
2021-22 അധ്യയന വര്‍ഷത്തില്‍ കേരള ഷോപ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കളില്‍ പ്ലസ് വണ്‍ മുതല്‍ പോസ്റ്റ് ഗ്രാജുവേറ്റ്/പ്രൊഫഷണല്‍ കോഴ്സുകള്‍ ഉള്‍പ്പെടെ വിവിധ കോഴ്സുകളില്‍ ചേര്‍ന്ന് പഠിക്കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുളള അവസാന തീയതി ജനുവരി 31 വരെ നീട്ടിയതായി പത്തനംതിട്ട ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 – 2223169.

ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ; കൂടിക്കാഴ്ച 29 ന്
പത്തനംതിട്ട ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ ഡിസ്പെന്‍സറികളില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ ഒഴിവുവരുന്ന അവസരങ്ങളില്‍ താല്‍ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ഡോക്ടര്‍മാരുടെ ലിസ്റ്റ് തയ്യാറാക്കുന്നു.അടൂര്‍ റവന്യൂ ടവറിലുള്ള പത്തനംതിട്ട ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ ഡിസംബര്‍ 29 ന് രാവിലെ 10.30 ന് കൂടിക്കാഴ്ച നടത്തും. ഗവ.അംഗീകൃത ഡി.എച്ച്.എം.എസ് /ബി.എച്ച്.എം.എസ് യോഗ്യതയുളള 55 വയസ് കഴിയാത്ത ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍ : 0473 – 4226063.

ഹോമിയോപ്പതി ഫാര്‍മസിസ്റ്റ് ഇന്റര്‍വ്യൂ 28 ന്
പത്തനംതിട്ട ജില്ലയിലെ ഹോമിയോ സ്ഥാപനങ്ങളില്‍ ഫാര്‍മസിസ്റ്റ് തസ്തികകളില്‍ ഒഴിവുകള്‍ വരുന്നതിനനുസരിച്ച് താല്‍ക്കാലികമായി ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് ഫാര്‍മസിസ്റ്റുമാരുടെ ലിസ്റ്റ് തയ്യാറാക്കുന്നതിനായി ഇന്റര്‍വ്യൂ നടത്തുന്നു. ഹോമിയോപ്പതി ഫാര്‍മസിയില്‍ സര്‍ക്കാര്‍ അംഗീകൃത എന്‍.സി.പി, സി.സി.പി യോഗ്യതയുള്ളവരെ മാത്രമാണ് പരിഗണിക്കുന്നത്. യോഗ്യതയുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്ന് (ഡിസംബര്‍ 28) ചൊവ്വാഴ്ച രാവിലെ 11.30ന് അടൂര്‍ റവന്യൂ ടവറില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോപ്പതി ജില്ലാമെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ : 0473 – 4226063.

പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യ പരിശീലനം
പട്ടികജാതി വികസന വകുപ്പിന് വേണ്ടി സൈബര്‍ശ്രീ സി-ഡിറ്റ് നടപ്പിലാക്കി വരുന്ന ഹരിപ്പാട് സബ് സെന്ററില്‍ സ്റ്റൈപ്പന്‍ഡോട് കൂടിയ സൗജന്യ പരിശീലനത്തിന്റെ (അക്കൗണ്ടിംഗ്, ടാലി, ജി.എസ്.ടി) ഒഴിവുള്ള സീറ്റുകളിലേക്ക് പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി 2022 ജനുവരി 1. ഏതെങ്കിലും വിഷയത്തില്‍ ബിരുദം /3 വര്‍ഷ ഡിപ്ലോമ എന്നിവയാണ് യോഗ്യത. പ്രായ പരിധി: 21-26 വയസ്. വിശദ വിവരങ്ങള്‍ക്ക്‌ ഫോണ്‍ :- 9895478273, 9895788334.

എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലനം
എസ്.ബി.ഐ (ആര്‍.എസ്. ഇ.റ്റി.ഐ) പത്തനംതിട്ടയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 2022 ജനുവരി മൂന്നു മുതല്‍ ആരംഭിക്കുന്ന സൗജന്യ ചണം (ജൂട്ട് ) കൊണ്ടുള്ള ഉല്‍പ്പന്നങ്ങളുടെ നിര്‍മാണ പരിശീലന കോഴ്സിലേയ്ക്കുള്ള പ്രവേശനം തുടങ്ങുന്നു. 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബി.പി.എല്‍കാര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി, രണ്ട് പാസ്പ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലനകേന്ദ്രം, കോളേജ് റോഡ് സ്റ്റേഡിയം ജംഗ്ഷന്‍, പത്തനംതിട്ട എന്ന അഡ്രസില്‍ ജനുവരി മൂന്നിന് മുന്‍പ് നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.
ഫോണ്‍ : 0468 – 2270244.

മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വില്പനയ്ക്ക്
പത്തനംതിട്ട ജില്ല കൃഷി വിജ്ഞാന കേന്ദ്രത്തില്‍ രണ്ടു മാസം പ്രായമായ ബിവി 380 മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വില്പനയ്ക്ക്. ഫോണ്‍ 8078572094

കുടുംബശ്രീ ക്രിസ്മസ് – ന്യൂഇയര്‍ വിപണനമേളക്ക് 28 ന് തുടക്കമാകും
കുടുംബശ്രീ ജില്ലാമിഷന്റെ നേത്യത്വത്തില്‍ ഡിസംബര്‍ 28,29,30 തീയതികളില്‍ പത്തനംതിട്ട മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള നഗരസഭ ഓപ്പണ്‍ സ്റ്റേജിന് മുന്‍വശത്തായി സംഘടിപ്പിക്കുന്ന ജില്ലാതല ക്രിസ്മസ് – ന്യൂ ഇയര്‍ ഫെയറിന് ഇന്ന് തുടക്കമാകും. പത്തനംതിട്ട നഗരസഭ അധ്യക്ഷന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍ രാവിലെ 9.30 മേള ഉദ്ഘാടനം ചെയ്യും.പൊതുജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് വിപണനമേള സംഘടിപ്പിക്കുന്നത്. വാര്‍ഡ് കൗണ്‍സിലര്‍ എസ്.ഷമീര്‍, കുടുംബശ്രീ മിഷന്‍ ജില്ലാ കോ – ഓര്‍ഡിനേറ്റര്‍ എ മണികണ്ഛന്‍, അസിസ്റ്റന്റ് ജില്ലാ കോ – ഓര്‍ഡിനേറ്റര്‍ എല്‍ എല തുടങ്ങിയവര്‍ പങ്കെടുക്കും.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സംരംഭകര്‍ തയ്യാറാക്കിയ വിവിധ തരം കേക്കുകള്‍, ചോക്ലേറ്റുകള്‍, ശുദ്ധമായ വെളിച്ചെണ്ണയില്‍ തയ്യാര്‍ ചെയ്ത പലഹാരങ്ങള്‍, ചക്കയുടെ വിവിധ ഉല്‍പ്പന്നങ്ങള്‍, ചമ്മന്തിപ്പൊടി, ധാന്യപൊടികള്‍, തേന്‍, വിവിധ തരം അച്ചാറുകള്‍, കറിപൗഡര്‍, ചക്കിലാട്ടിയ വെളിച്ചെണ്ണ, ഉപ്പേരി, ആഭരണങ്ങള്‍, വിവിധതരം ബാഗുകള്‍, ചവിട്ടി, സോപ്പുല്‍പ്പന്നങ്ങള്‍, ലോഷനുകള്‍, മെഴുകുതിരി, ജൈവ പച്ചക്കറികള്‍,കരകൗശല ഉല്‍പ്പന്നങ്ങള്‍,വിവിധതരം ഇരുമ്പ് ഉല്‍പ്പന്നങ്ങള്‍, ചായ,ചുക്കുകാപ്പി,ആവിയില്‍ പുഴുങ്ങിയ പലഹാരം എന്നിവ മിതമായ വിലയില്‍ വിപണനമേളയില്‍ ഒരുക്കും.

ക്വട്ടേഷന്‍ ക്ഷണിച്ചു
സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ കീഴിലുളള പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരത്തിലെ പൂന്തോട്ട പരിപാലനം ഒരു വര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയില്‍ വകുപ്പിന്റെ നിബന്ധനകള്‍ക്ക് വിധേയമായി നടത്തുവാന്‍ പൂന്തോട്ട പരിപാലനത്തില്‍ ഏതെങ്കിലും അംഗീകൃത സ്ഥാപനത്തില്‍നിന്നും കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും പ്രവൃത്തിപരിചയമുള്ള ഏജന്‍സികള്‍/വ്യക്തികളില്‍ നിന്നും മുദ്ര വച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജനുവരി 10 ന് ഉച്ചക്ക് രണ്ടു വരെ പത്തനംതിട്ട സിവില്‍ സ്റ്റേഷനിലുളള വിനോദ സഞ്ചാരവകുപ്പിന്റെ ജില്ലാ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും ക്വട്ടേഷന്‍ സംബന്ധിച്ച വ്യവസ്ഥകള്‍ക്കും പത്തനംതിട്ട കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന ടൂറിസം വകുപ്പിന്റെ ജില്ലാഓഫീസുമായി നേരിട്ടോ ഫോണ്‍ മുഖേനയോ ബന്ധപ്പെടുക. ഫോണ്‍ : 0468 – 2326409.

കാന്റീന്‍ നടത്തിപ്പിന് ക്വട്ടേഷന്‍ ക്ഷണിച്ചു
പത്തനംതിട്ട ടി.ബി. റോഡില്‍ സ്ഥിതി ചെയ്യുന്ന പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്ര സമുച്ചയത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന കാന്റീന്‍ 01.01.2022 മുതല്‍ ഒരു വര്‍ഷക്കാലത്തേയ്ക്ക് പാട്ട വ്യവസ്ഥയില്‍ ഏറ്റെടുത്ത് നടത്തുവാന്‍ കാന്റീന്‍ നടത്തിയോ അവയില്‍ ജോലി ചെയ്തോ മുന്‍പരിചയമുള്ള വ്യക്തികളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. പാട്ടത്തുക, മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഒപ്പ് ഇവ രേഖപ്പെടുത്തിയ വെള്ളക്കടലാസിലുള്ള ക്വട്ടേഷനുകള്‍ ആധാര്‍ രേഖയുടെ പകര്‍പ്പ് സഹിതം മുദ്രവച്ച കവറുകളില്‍ ഡിസംബര്‍ 31 ന് പകല്‍ മൂന്നിന് മുമ്പായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം സബ് ഡിവിഷന്‍ ഓഫീസ്, പത്തനംതിട്ട എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ : 0468 – 2325270.

ഇ – ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായുള്ള തൊഴിലാളികള്‍ സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതിന് ഡിസംബര്‍ 31 നകം ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ : 0469-2603074.

- Advertisment -
- Advertisment -
Advertisment
- Advertisment -

Most Popular