ജില്ലയില്‍ സ്‌കൂളുകളിലെ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കം. ഇടപ്പരിയാരം എസ്.എന്‍.ഡി.പി സ്‌കൂളില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ സജീവ് ഭാസ്‌കര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. മഴക്കാല പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകള്‍, ഓഫീസുകള്‍, പൊതുസ്ഥലങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ആഴ്ചയിലൊരിക്കല്‍ ഡ്രൈഡേ ആചരിക്കും. ‘ആരോഗ്യത്തോടെ മഴക്കാലം’ എന്ന പേരില്‍ പകര്‍ച്ചവ്യാധി പ്രതിരോധ കാമ്പയിനും ജില്ലയില്‍ ആരംഭിച്ചു.

ഡ്രൈ ഡേ ആചരിക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച വിദ്യാലയങ്ങളിലും ശനിയാഴ്ച ഓഫീസുകള്‍, പൊതുഇടങ്ങളില്‍, ഞായറാഴ്ച വീടുകളില്‍ എന്നിങ്ങനെയാണ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ അശോക് ഗോപിനാഥ്, അംഗം എസ് സനല്‍, ജില്ല മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി, ദേശീയ ആരോഗ്യദൗത്യം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ.ജിനു.ജി തോമസ്, ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗം കെ.ജി റെജി, ഡെപ്യൂട്ടി മാസ് എജ്യൂക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ ബിജുകുമാര്‍, ഇടപ്പരിയാരം എസ് എന്‍ ഡി പി ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക കെ. ശൈലശ്രീ, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ആര്‍. സജിത്ത്, ഇലന്തൂര്‍ സി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി എം ബിന്ദു, ആരോഗ്യപ്രവര്‍ത്തകര്‍, അധ്യാപകര്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...