വായനയിലൂടെ അറിവിന്റെ ഉന്നതിയിലെത്താം : ദീനാമ്മ റോയി

For full experience, Download our mobile application:
Get it on Google Play

പന്തളം : അറിവിന്റെ ഉന്നതിയിലെത്താനുള്ള ശരിയായ വഴി വായനയാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി. പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ജില്ല ഭരണകൂടം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ കുളനട സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച വായനാദിന- മാസാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ദീനാമ്മ റോയി. നാളത്തെ നല്ല പൗരനാകാന്‍ വായനാശീലം ജീവിതത്തിന്റെ ഭാഗമാക്കണം. ഭാഷാനൈപുണ്യവും വ്യക്തിത്വ വികസനും ആര്‍ജിക്കാന്‍ വായനയിലൂടെ സാധിക്കും. വായനയിലൂടെ അറിവ് നേടാന്‍ ഓരോരുത്തരും ശ്രമിക്കണമെന്ന് അവര്‍ പറഞ്ഞു.

ജീവിതത്തില്‍ വിജയിക്കണമെങ്കില്‍ വായന അത്യാന്താപേക്ഷിതമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ തിരുവല്ല സബ് കളക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍ വ്യക്തമാക്കി. മഹാത്മ ഗാന്ധി, സ്വാമി വിവേകാനന്ദന്‍, എപിജെ അബ്ദുള്‍ കലാം തുടങ്ങിയ മഹാന്‍മാര്‍ വായനയിലൂടെ വ്യക്തിത്വം സൃഷ്ടിച്ചവരാണ്. കുട്ടികള്‍ ഗ്രന്ഥശാലയില്‍ സമയം ചെലവഴിക്കണമെന്നും ദിവസവും പുതിയ കാര്യങ്ങള്‍ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ കൈപ്പുസ്തകം ‘എഴുത്തോല’ സബ് കളക്ടര്‍ പ്രകാശനം ചെയ്തു. പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ല ചെയര്‍പേഴ്സണ്‍ ഫാ.എബ്രഹാം മുളമൂട്ടില്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം സബിത അജയകുമാര്‍ പി എന്‍ പണിക്കര്‍ അനുസ്മരണം നടത്തി. കാന്‍ഫെഡ് ജില്ല അധ്യക്ഷന്‍ എസ് അമീര്‍ ജാന്‍ വായനാദിന പ്രതിജ്ഞ ചൊല്ലി.

പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി സി കെ നസീര്‍, കുളനട ഗ്രാമപഞ്ചായത്തംഗവും വായനക്കൂട്ടം കോര്‍ഡിനേറ്ററുമായ ജി രഘുനാഥ്, ആറന്മുള എഇഒ കെ എസ് ജയന്തി, സാക്ഷരതാമിഷന്‍ ജില്ല കോര്‍ഡിനേറ്റര്‍ റ്റോജോ ജേക്കബ്, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രവീണ്‍ ജി. നായര്‍, പിടിഎ പ്രസിഡന്റ് ഗോപാലകൃഷ്ണന്‍, എസ്എംസി ചെയര്‍മാന്‍ ജോബ് തോമസ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീകുമാര്‍, ക്വിസ് മാസ്റ്റര്‍ ബിനു വി കുറുപ്പ്, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ല വൈസ് ചെയര്‍പേഴ്സണ്‍ ജോണ്‍ മാത്യൂസ്, പ്രധാനധ്യാപിക സ്മിത, അധ്യാപകര്‍, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ ഫിലിപ്പ് ജോര്‍ജ്, കെ എസ് ജയരാജ് എന്നിവരെ ആദരിച്ചു. കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവ് പി എന്‍ പണിക്കരുടെ 31-ാം ചരമദിനമായ ജൂണ്‍ 19 മുതല്‍ ജൂലൈ 18 വരെ വിവിധ പരിപാടികള്‍ വായനാദിന- മാസാഘോഷത്തോടനുബന്ധിച്ച് നടത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...