മയക്കുമരുന്നുമായി സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ മകന്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കരുനാഗപ്പള്ളി : മയക്കുമരുന്നുമായി സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ മകന്‍ പിടിയിലായതിനു പിറകെ പ്രവര്‍ത്തകനെ പുറത്താക്കണമെന്ന് ആവശ്യം ശക്തമാകുന്നു. സിപിഎം തൊടിയൂര്‍ സൈക്കിള്‍മുക്ക് ബ്രാഞ്ച് സെക്രട്ടറിയും തൊടിയൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും കേരള പ്രവാസി സംഘം കരുനാഗപ്പള്ളി എരിയ സെക്രട്ടറിയുമായ പ്രാദേശിക സിപിഎം നേതാവ് സജീവ് കുറ്റിയിലിന്റെ മകനാണ് മയക്കു മരുന്ന് കേസില്‍ പിടിയിലായത്.

സ്വകാര്യ റിസോര്‍ട്ടിന് സമീപം എം.ഡി.എം.എയും ഹാഷിഷ് ഓയിലും ഉള്‍പ്പെടെ മയക്കുമരുന്നുകളുമായി ബ്രാഞ്ച് സെക്രട്ടറിയുടെ മകനെയും സുഹൃത്തുക്കളെയും പിടികൂടുകയായിരുന്നു. ക്ലാപ്പന വരവിള തലവടികുളങ്ങര പടിഞ്ഞാറ്റതില്‍ തന്‍വീര്‍ (21), കിളികൊല്ലൂര്‍ പ്രിയദര്‍ശിനി നഗര്‍ പനയില്‍ അഭിലാഷ് (27), തെക്കുംഭാഗം ഞാറമൂട് കര്‍മ്മലി ഭവനില്‍ ഡോണ്‍(21)എന്നിവരാണ് പിടിയിലായത്. ഇതിനെതുടര്‍ന്ന് വലിയ ഭിന്നതയാണ് പാര്‍ട്ടിയില്‍ രൂപപ്പെട്ടിരിക്കുന്നത്. മകനെ അറസ്റ്റ് ചെയ്തത് കൊണ്ട് പിതാവായ സജീവന്‍ രാജിവെയ്ക്കണമെന്നാണ് ഒരുകൂട്ടം പ്രവര്‍ത്തകര്‍ പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ ബാധിക്കരുതെന്ന നിർബന്ധം സർക്കാരിനുണ്ടെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ....

0
തിരുവനന്തപുരം: ആഘോഷവേളകളിൽ വിപണിയിൽ ഉണ്ടായേക്കാവുന്ന കൃത്രിമ വിലക്കയറ്റവും സാധനങ്ങളുടെ ക്ഷാമവും സാധാരണക്കാരെ...

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനം ; കെ.സി വേണുഗോപാല്‍ എംപി പ്രതിഷേധം അറിയിച്ചതിന് പിന്നാലെ...

0
ഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനത്തില്‍ കെ.സി വേണുഗോപാല്‍ എംപി പ്രതിഷേധം...

ആവേശത്തിമിർപ്പിൽ പുന്നമട ; ആറ് ഹീറ്റ്സുകളും പൂർത്തിയായി

0
ആലപ്പുഴ: പുന്നമട കായലിൽ നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി ജലമേളയുടെ...