ഛത്തീസ്ഗഡിൽ കൂട്ടക്കൊല ; മൂന്നംഗ കുടുംബത്തെ തലയ്ക്കടിച്ചും വെട്ടിയും കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ഛത്തീസ്ഗഡ് : ഛത്തീസ്ഗഡിലെ റായ്ഗഡിൽ കൂട്ടക്കൊലപാതകം. ആദിവാസി മേഖലയിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ അതിദാരുണമായി കൊലപ്പെടുത്തി. കല്ല് കൊണ്ട് തലയ്ക്കടിച്ചും വാളുകൊണ്ട് വെട്ടിയുമാണ് ആക്രമി കൃത്യം നടത്തിയതെന്ന് പോലീസ് അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. റായ്ഗഡിലെ ധവൈദന്ദ് ഗ്രാമത്തിൽ വ്യാഴാഴ്ചയാണ് സംഭവം.

ദുഹ്‌തി ബായി(60), മകൻ അമൃത്‌ലാൽ(30), ചെറുമകൾ അമൃത ഭായ്(15) എന്നിവെരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മാസം പുതിയൊരു കുടുംബം ഗ്രാമത്തിൽ താമസത്തിനെത്തി. കൊല്ലപ്പെട്ട കുടുംബവും പുതിയ താമസക്കാരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഈ വൈരാഗ്യമാവാം കൂട്ടക്കൊലയ്ക്ക് കാരണമെന്ന് പോലീസ് സംശയിക്കുന്നു.

വനവിഭവങ്ങൾ ശേഖരിക്കുന്നതിനാണ് കുടുംബം ആദിവാസി മേഖലയിൽ താമസിക്കുന്നത്. പ്രഥമദൃഷ്ട്യാ മൂന്ന് പേരെ കൊലപ്പെടുത്തിയത് കല്ലുകളോ സമാനമായ വസ്തുക്കളോ ഉപയോഗിച്ചാണെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. ഫോറൻസിക് സംഘത്തിന്റെയും ഡോഗ് സ്ക്വാഡിന്റെയും സഹായത്തോടെ പോലീസ് പരിശോധിച്ചു വരികയാണ്. പ്രതികളെ പിടികൂടാൻ അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച്...

ജാതി അധിഷ്ഠിത സംവരണത്തിനെതിരെ ഡൽഹിയിൽ പ്രതിഷേധം; സമരം ചെയ്തവരെ പോലീസ് ബലംപ്രയോഗിച്ച് നീക്കി

0
ദില്ലി: ജാതി അധിഷ്ഠിത സംവരണ സമ്പ്രദായം നിർത്തലാക്കണമെന്നും സാമ്പത്തിക മാനദണ്ഡങ്ങൾ മാത്രം...

ജന്തർമന്തറിൽ ജാതി അധിഷ്ഠിത സംവരണത്തിനെതിരെ പ്രതിഷേധം

0
ന്യൂഡൽഹി : ജാതി അധിഷ്ഠിത സംവരണ സമ്പ്രദായം നിർത്തലാക്കണമെന്നും സാമ്പത്തിക...