തമിഴ്നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘമായ ഇറാനി ഗ്യാങ് അംഗങ്ങൾ ഇടുക്കി നെടുങ്കണ്ടത്ത് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : തമിഴ്നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘമായ ഇറാനി ഗ്യാങ് അംഗങ്ങൾ ഇടുക്കി നെടുങ്കണ്ടത്ത് പിടിയിൽ. സ്വർണ്ണക്കടയിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണ് രണ്ട് പേർ പിടിയിലായത്. തമിഴ്നാട്ടിലെ മധുരക്കടുത്ത് പേരയൂർ സ്വദേശികളായ ഹൈദർ, മുബാറക് എന്നിവരെയാണ് നെടുംകണ്ടം പോലീസ് അറസ്റ്റ് ചെയ്തത്. നെടുംകണ്ടം പടിഞ്ഞാറെ കവലയിലെ സ്റ്റാർ ജുവെൽസിൽ ആഭരണങ്ങൾ വാങ്ങാനെന്ന വ്യാജേനയാണ് ഹൈദറും മുബാറക്കും എത്തിയത്. ആഭരണങ്ങൾ നോക്കുന്നതിനിടെ ഹൈദർ സ്വർണ്ണം സൂക്ഷിച്ചിരുന്ന ഒരു പാക്കറ്റ് കൈക്കലാക്കി. സംഭവം ശ്രദ്ധിച്ച ഉടമ ഉടൻ തന്നെ ഇയാളെ പിടികൂടി. ഈ സമയം കൂടെ ഉണ്ടായിരുന്ന മുബാറക് കടയിൽ നിന്ന് ഇറങ്ങി ഓടി. നെടുങ്കണ്ടത്തു നിന്നും ബസിൽ തമിഴ്നാട്ടിലേയ്ക് കടക്കാൻ ശ്രമിച്ച മുബാറകിനെ ശാന്തൻപാറ പോലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്.

നിരവധി മോഷണങ്ങളും കൊള്ളയും നടത്തിയിട്ടുള്ള തമിഴ്നാട്ടിലെ ഇറാനി ഗ്യാങ്ങിലെ അഗങ്ങളാണ് അറസ്റ്റിലായവരെന്ന് പോലീസ് പറഞ്ഞു. രണ്ടോ മൂന്നോ പേർ അടങ്ങുന്ന ചെറു സംഘങ്ങൾ ആയി തിരിഞ്ഞാണ് ഇവരുടെ മോഷണം. തമിഴ്നാട്, കർണാടക തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിൽ ഇറാനി ഗ്യാങ് സമാനമായ നിരവധി മോഷണങ്ങൾ നടത്തിയിട്ടുണ്ട്. ഏതാനും നാളുകൾക്കു മുമ്പ് കോട്ടയത്തും രാജാക്കാട്ടിലും ജ്വല്ലറികളിൽ മോഷണം നടത്തിയത് ഇവരുടെ സംഘമാണെന്നും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാഹന ഫിറ്റ്‌നസ് പരിശോധനയ്ക്കായുള്ള കൈക്കൂലിയുടെ കോഡ് ടി.ആർ.6 ; പോരായ്മകൾ രേഖയാക്കില്ല

0
തിരുവനന്തപുരം : ഫിറ്റ്‌നസ് പരിശോധനയ്ക്കുവരുന്ന വാഹനങ്ങളിൽ പോരായ്മ കണ്ടെത്തിയാൽ ഫിറ്റ്‌നസ് റിന്യൂവൽ...

‘വീട്ടിൽ മൗനി, വിദേശത്ത് ജ്ഞാനി’ ; ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത് നടത്തിയ ‘വൈവിധ്യ’പരാമർശത്തെ പരിഹസിച്ച്...

0
ന്യൂഡൽഹി : ന്യൂയോർക്കിലെ പരിപാടിയിൽ ആർ.എസ്.എസ്. മേധാവി മോഹൻ ഭാഗവത് നടത്തിയ...

ബിസ്ക്കറ്റ് നൽകാമെന്ന് വാഗ്ദാനം ; 5 വയസ്സുകാരിയെ 12കാരൻ പീഡിപ്പിച്ചു

0
പട്ന: അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച പന്ത്രണ്ടുകാരൻ പിടിയിൽ. ബിഹാറിലെ കിഷൻഗഞ്ച് ജില്ലയിലാണ് ഞെട്ടിക്കുന്ന...

വേനലവധിക്കു ശേഷം ഖത്തറിൽ സ്‌കൂളുകൾ തുറന്നു

0
ദോഹ: വേനലവധിക്കു ശേഷം ഖത്തറിൽ സ്‌കൂളുകൾ തുറന്നു. നാലു ലക്ഷത്തിലേറെ വിദ്യാർഥികളാണ്...