നിരണം സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ദൈവാലയത്തിൽ യേശുക്രിസ്തുവിന്റെ പീഡാനുഭവങ്ങളുടെ സ്മരണ പുതുക്കി

For full experience, Download our mobile application:
Get it on Google Play

നിരണം : നിരണം സെൻ്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് ദൈവാലയത്തിൽ യേശുക്രിസ്തുവിന്റെ പീഡാനുഭവങ്ങളുടെ സ്മരണ പുതുക്കി പ്രത്യേക ശുശ്രൂഷകള്‍, സ്ളീബാ വന്ദനം എന്നിവ നടന്നു. ഇടവക വികാരി റവ.ഫാദർ മർക്കോസ് പള്ളിക്കുന്നേല്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നൽകി. ഇടവക സ്രെകട്ടറി ഡോ.ജോൺസൺ വി ഇടിക്കുള ക്രൂശിലെ ഏഴ് മൊഴികളെ ധ്യാന പ്രസംഗം നടത്തി. ഷീജ രാജൻ, സൗമ്യ സുനിൽ, യൂത്ത് ഫോറം സെക്രട്ടറി ഡാനിയേൽ തോമസ്, അജിൻ സെൽവരാജ് എന്നിവർ വേദ ഭാഗങ്ങൾ വായിച്ചു. ഒന്നാം പ്രദക്ഷിണവും സ്ളീബാ വന്ദനവും ദൈവാലയത്തിനുള്ളിലൂടെ പ്രദക്ഷിണവും നടന്നു.

ഡീക്കന്‍ ഷാൽബിൻ മർക്കോസ്, ബ്രദർ അബിജിത്ത്, ജോൺ ചിറയിൽ, സെൽവരാജ് വിൽസൺ, ജോസഫ് രാജൻ, ജോബി ദാനിയേൽ, സുനില്‍ ചാക്കോ, അനീഷ്, മെബിൻ ജോസഫ്, ജോൺ പോൾ, ഇടവക ട്രസ്റ്റിമാരായ അജോയി കെ വർഗ്ഗീസ്, റെന്നി തോമസ് തേവേരിൽ എന്നിവർ വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നല്‍കി. നേർച്ച കഞ്ഞി വിതരണവും നടന്നു. ഈസ്റ്റർ ദിനത്തിൽ രാവിലെ 5ന് ഉയിര്‍പ്പിന്റെ ശുശ്രൂഷകള്‍ ആരംഭിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...