പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം സ്ത്രീകളില്‍ ആത്മഹത്യാചിന്തകള്‍ കൂട്ടുമെന്ന് പഠനം

For full experience, Download our mobile application:
Get it on Google Play

പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം സ്ത്രീകളില്‍ ആത്മഹത്യാചിന്തകള്‍ കൂട്ടുമെന്ന് പഠനം. അണ്ഡാശയങ്ങളില്‍ നിന്ന് ഗുണമില്ലാത്ത അണ്ഡം വലുതായിവരുന്ന അവസ്ഥയാണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം (പിസിഒഎസ്) എന്ന് പറയുന്നത്. ക്രമരഹിതമായ ആര്‍ത്തവം, ആന്‍ഡ്രോജെന്‍ എന്ന പുരുഷ ഹോര്‍മോണിന്റെ അളവ് കൂടുക, അമിതരോമവളര്‍ച്ച തുടങ്ങിയവ ലക്ഷണങ്ങളാണ്. വ്യായമമില്ലായ്മയും ശരീരത്തില്‍ കൊഴുപ്പ് കൂടുന്നതും അമിതസമ്മര്‍ദമുണ്ടാകുന്നതൊക്കെയാണ് പിസിഒഎസ് സാധ്യത കൂട്ടുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്. പിസിഒഎസ് സംബന്ധിച്ച ശരീരിക പ്രശ്‌നങ്ങള്‍ കാരണം സ്ത്രീകളില്‍ ആത്മഹത്യാചിന്തകള്‍ കൂടാനുള്ള സാധ്യതയുണ്ടെന്ന് തായ്വനില്‍ നടത്തിയ പഠനത്തില്‍ പറയുന്നു. 12 നും 64 നും ഇടയില്‍ പ്രായമുള്ള പിസിഒഎസ് സ്ഥിരീകരിച്ച 9,000 സ്ത്രീകളെയാണ് പഠനത്തിന് വിധേയമാക്കിയത്. ഇവരില്‍ പലരിലും ആത്മഹത്യാചിന്തകള്‍ ഉടലെടുത്തതായി ഗവേഷകര്‍ കണ്ടെയെന്ന് അനാല്‍സ് ഓഫ് ഇന്റേര്‍ണല്‍ മെഡിസിന്‍ എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഇന്ന് പിസിഒഎസ് മൂലമുള്ള ദുരിതങ്ങള്‍ അനുഭവിക്കുന്ന സ്ത്രീകളുടെ എണ്ണം കൂടി വരികയാണ്.

പിസിഒഎസ് ഉള്ളവര്‍ അമിതവണ്ണം, അമിതരോമവളര്‍ച്ച, ആര്‍ത്തവം ക്രമമല്ലാതെ വരിക, വന്ധ്യത തുടങ്ങിയ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണ്. ഇവയെല്ലാം സ്ത്രീകളില്‍ മാനസികസമ്മര്‍ദം വര്‍ധിപ്പിക്കുന്നുവെന്ന് പഠനത്തില്‍ കണ്ടെത്തി. പിസിഒഎസ് മൂലം ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ ഇവരെ കൂടുതല്‍ വിഷാദത്തിലേക്ക് നയിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. പിസിഒഎസ് ഉള്ളവരില്‍ വിഷാദരോഗം, ഉത്കണ്ഠ തുടങ്ങിയവയ്ക്കുള്ള സാധ്യത കൂടുതലാണ് ഇത് ആത്മഹത്യക്കുള്ള സാധ്യതയും കൂടുന്നു. പിസിഒഎസിനു മാത്രമായുള്ള ചികിത്സ നിലവില്‍ ലഭ്യമല്ല. എന്നാല്‍ ലക്ഷണങ്ങള്‍ പരിഹരിക്കാനുള്ള ചികിത്സയാണ് നല്‍കിവരാറുള്ളത്. ഒപ്പം വണ്ണം കുറയ്ക്കുക, ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക, വ്യായാമം ശീലമാക്കുക എന്നിവയും ചെയ്ത് പിസിഒഎസിനെ നിയന്ത്രിക്കുന്നത് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകുമെന്നാണ് ഗവേഷകര്‍ കരുതുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആകാശത്തേക്ക് ഉയർന്നത് കറുത്ത ചാരമേഘങ്ങൾ ; അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതോടെ ആറ് വിമാനത്താവളങ്ങൾ അടച്ചു

0
ജക്കാർത്ത: അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു. താൽക്കാലികമായി അടച്ചത് ആറ് വിമാനത്താവളങ്ങൾ. ഇന്തോനേഷ്യയിൽ കുടുങ്ങിയത്...

വിവാദ വാഹന മോഡിഫിക്കേഷൻ ; പിഴ തുകയായ 50000 രൂപ അടയ്ക്കാൻ മുന്നോട്ട് വന്ന...

0
പത്തനംതിട്ട: ഓഫ് റോഡ് വാഹനത്തിൻറെ പിഴയിട്ട സംഭവത്തിൽ ഓഫ് റോഡ് വാഹനത്തിന്റെ...

ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ

0
കണ്ണൂർ: ചിറയിൻകീഴ് എംഎൽഎക്ക് മാതൃക മുഖ്യമന്ത്രിയെന്ന് എം വി ജയരാജൻ. മുഖ്യമന്ത്രി...

അത്തിക്കയം പാലത്തിൽ കുടിവെള്ള പൈപ്പ് ലൈൻ ലീക്ക് : വന്‍ തോതില്‍ വെള്ളം പുഴയിലേക്ക്...

0
അത്തിക്കയം: പമ്പാനദിയിലെ പെരുനാട് പമ്പ് ഹൗസിൽ നിന്ന് വിതരണത്തിനെത്തിക്കുന്ന കുടിവെള്ള പൈപ്പ്...