മാനസിക വെല്ലുവിളി നേരിടുന്ന കോളേജ് വിദ്യാര്‍ഥിനിക്ക് പീഡനം : അഞ്ചു പേര്‍ കസ്റ്റഡിയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മാനസിക വെല്ലുവിളി നേരിടുന്ന കോളേജ് വിദ്യാര്‍ഥിനിയ്ക്ക് ലൈംഗിക പീഡനം നേരിട്ട സംഭവത്തില്‍ എട്ടു പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. അഞ്ചു പേര്‍ കസ്റ്റഡിയില്‍. കോഴഞ്ചേരിയിലെ കോളേജില്‍ രണ്ടാം വര്‍ഷ ബിരുദത്തിന് പഠിക്കുന്ന പെണ്‍കുട്ടിയ്ക്കാണ് പീഡനം നേരിടേണ്ടി വന്നത്. 75 ശതമാനത്തോളം മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. പത്തനംതിട്ട വനിത പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചു പേരെ കോയിപ്രം പോലീസ് കസ്റ്റഡിയില്‍ എടുത്തു.
സഹപാഠികളായ പെണ്‍കുട്ടികളുടെ ഫോണിലേക്ക് ചെറുപ്പക്കാരുടെ വിളി എത്തിയതോടെയാണ് പീഡന വിവരം പുറത്തു വന്നത്. ഇന്‍സ്റ്റാഗ്രാം വഴി പെണ്‍കുട്ടിയെ പരിചയപ്പെട്ട യുവാക്കള്‍ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ഫോണ്‍ നമ്പര്‍ ലഭിച്ചവര്‍ പരിചയപ്പെടുകയും പീഡിപ്പിക്കുകയുമായിരുന്നു.

സുഹൃത്തുക്കള്‍ വഴി പെണ്‍കുട്ടിയുടെ നമ്പര്‍ ലഭിച്ചവര്‍ പീഡിപ്പിക്കുകയും മറ്റുള്ളവര്‍ക്ക് നമ്പര്‍ കൈമാറുകയുമായിരുന്നു. ഇവര്‍ പെണ്‍കുട്ടിയോട് സുഹൃത്തുക്കളായ പെണ്‍കുട്ടികളുടെ നമ്പര്‍ ചോദിച്ച് വാങ്ങി. ഇങ്ങനെ ലഭിച്ച നമ്പരുകളിലേക്ക് വിളി ചെന്നതോടെയാണ് വിവരം പുറത്തു വരുന്നത്. കോളേജ് അധികൃതര്‍ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് പത്തനംതിട്ട ഡിവൈ.എസ്.പിക്ക് കൈമാറി. ഡിവൈ.എസ്.പി എസ്. നന്ദകുമാറിന്റെ നിര്‍ദേശ പ്രകാരം പത്തനംതിട്ട വനിതാ സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഞായറാഴ്ച പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പീഡനം നടന്നത് കോയിപ്രം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ കേസ് അവിടേക്ക് കൈമാറുകയായിരുന്നു. തിരുവല്ല ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. ഇതു വരെ അഞ്ചു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...