കൊച്ചിയിൽ അംഗൻവാടി ടീച്ച‍‍‌‌ർക്കും ഹെല്പ‌ർക്കും നേരെ മാനസിക വെല്ലുവിളി നേരിടുന്നയാളുടെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഗ്രാമസഭ നോട്ടീസ് വിതരണം ചെയ്യാൻ പോയ ടീച്ചറെയും ഹെല്പറെയും മാനസിക വെല്ലുവിളി നേരിടുന്നയാൾ ആക്രമിച്ചു. ആക്രമണത്തിന്റെ ഷോക്കിൽ സ്വബോധം നഷ്ടപ്പെട്ട നിലയിലാണ് വാഴക്കുളം പഞ്ചായത്തിലെ വഞ്ചിനാട് 61-ാം നമ്പർ അംഗൻവാടിയിലെ ടീച്ചറായ ഷൈലജ. ഇന്നലെ ആണ് അംഗൻവാടിയുടെ പ്രവർത്തന സമയത്തിന് ശേഷം ഷൈലജയും ഹെല്പറായ താഹിറയും ചേർന്ന് നോട്ടീസ് വിതരണം ചെയ്യാൻ പോയത്. വീടുകൾ കയറിയിറങ്ങുന്നതിനിടെ പ്രദേശവാസിയും മാനസിക വെല്ലുവിളി നേരിടുന്നതുമായ 55കാരൻ ഇരുവരെയും തടഞ്ഞ് നിർത്തി മതിലിലേക്ക് ചേർത്ത് നിർത്തി ഉപദ്രവിക്കുകയായിരുന്നു. ഹെല്പറായ താഹിറയുടെ മുഖത്തടിക്കുകയും കഴുത്തിന് ഞെക്കി പിടിക്കുകയും ചെയ്തു. താഹിറയെ ആക്രമിക്കുന്നത് കണ്ടതോടെ ടീച്ചറുടെ ബോധം നഷ്ടപ്പെട്ടു. പിന്നീട് ടീച്ചറുടെ സ്വബോധം നഷ്ടമാവുകയായിരുന്നു.

ഇയാളെ പിടിച്ച് മാറ്റാൻ ശ്രമിക്കവെ താഹിറയുടെ ഇരു കൈകൾക്കും പരിക്കേറ്റു. ശരീരം അനക്കാൻ കഴിയാത്ത വലിയ വേദനയാണ് തനിക്കെന്ന് താഹിറ പറയുന്നു. 55 വയസുകാരനായ ഇയാൾ സ്ഥിരം പ്രശ്നക്കാരനാണെന്നും ഈയടുത്ത് മദ്രസയിലേക്ക് പോയ കുട്ടികളെയും ആക്രമിക്കാൻ ശ്രമിച്ചതായും വിവരമുണ്ട്. ഇന്ന് വൈകുന്നേരം അംഗൻവാടി ജീവനക്കാർ ചേർന്ന് ഇയാളുടെ വീടിന് സമീപം പ്രതിഷേധം നടത്തിയിരുന്നു. അതിന് മുൻപ് തന്നെ ഇയാളെ തൃശ്ശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തിൽ പ‍‍ഞ്ചായത്ത് സെക്രട്ടറിക്കും പ്രസിഡന്റിനും പരാതി നല്കിയിട്ടുണ്ട്. ഇത്തരം ജോലികൾ ചെയ്യുമ്പോൾ സംരംക്ഷണം ഉറപ്പാക്കണമെന്നും പരാതിയിൽ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...