മെസി നന്നായി ബുദ്ധിമുട്ടും ; ഇതിഹാസത്തിന് മുന്നറിയിപ്പുമായി വെയ്ന്‍ റൂണി

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക്: യൂറോപ്യന്‍ ഫുട്‌ബോളിനോട് വിട പറഞ്ഞ് അമേരിക്കയില്‍ പുതിയ അധ്യായം കുറിച്ചിരിക്കുകയാണ് ലിയോണല്‍ മെസി. ഇന്റര്‍ മയാമി കുപ്പായത്തില്‍ 21ന് ക്രൂസ് അസൂളിനെതിരെയാണ് മെസിയുടെ അരങ്ങേറ്റം. ബാഴ്‌സലോണയിലേയും പിഎസ്ജിയിലേയും പോലെ അതേ ആവേശത്തോടെ ഇന്റര്‍ മയാമിയിലും ലക്ഷ്യങ്ങള്‍ക്കായി പൊരുതുമെന്നാണ് ആരാധര്‍ക്ക് മെസി ഉറപ്പ് നല്‍കിയിരുന്നു. എന്നാലിപ്പോള്‍ മെസിക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരവും ഡി സി യുണൈറ്റഡ് പരിശീലകനുമായ വെയ്ന്‍ റൂണി.

മേജര്‍ ലീഗ് സോക്കര്‍ മെസ്സിക്ക് ഒട്ടും എളുപ്പമായിരിക്കില്ലെന്നാണ് റൂണി പറയുന്നത്. ”എല്ലാം മെസിക്കായി സജ്ജീകരിച്ചിട്ടുണ്ട്. മുമ്പ് അദ്ദേഹത്തിന് ഒപ്പം കളിച്ചിരുന്ന സെര്‍ജിയോ ബുസ്‌ക്വേറ്റ്‌സിനെ ടീമിലെത്തിച്ചു. ജോര്‍ഡി ആല്‍ബ, ലൂയിസ് സൂവാരസ്, ആന്ദ്രേ ഇനിയേസ്റ്റ എന്നിവരും എത്തിയേക്കും. അദ്ദേഹത്തിന് ഇഷ്ടപ്പെട്ട പരിശീലകന്‍ ടാറ്റ മാര്‍ട്ടീനോയും കൂട്ടിനുണ്ട്. എന്നാല്‍ മേജര്‍ ലീഗില്‍ വിജയിക്കാന്‍ ഇതൊന്നും പോരെ. ഇവിടത്തെ സാഹചര്യങ്ങള്‍ വ്യത്യസ്ഥമാണ്. മുമ്പ് ഇവിടെ വന്ന പല ഇതിഹാസ താരങ്ങളും മികവ് തെളിയിക്കാന്‍ പാടുപെട്ടു. മെസിക്കും അത്തരത്തില്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരും.” റൂണി മുന്നറിയിപ്പ് നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...