ബിസിനസുകൾക്കായി എഐ ‘മെറ്റാ ബിസിനസ് ഏജന്റ്’ അവതരിപ്പിച്ച് വാട്ട്സ്ആപ്പ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഉപഭോക്തൃ സേവനം കൂടുതൽ വേഗത്തിലും കാര്യക്ഷമമായും നൽകാൻ സഹായിക്കുന്ന പുതിയ എഐ സംവിധാനവുമായി മെറ്റ. ബിസിനസ് സ്ഥാപനങ്ങൾക്കായി ‘മെറ്റാ ബിസിനസ് ഏജന്റ്’ എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സേവനമാണ് വാട്ട്സ്ആപ്പിലൂടെ കമ്പനി പ്രഖ്യാപിച്ചത്. ഉപഭോക്താക്കളുമായി 24 മണിക്കൂറും ആശയവിനിമയം നടത്താനും വ്യക്തിഗത സേവനങ്ങൾ നൽകാനും സംരംഭങ്ങളെ പ്രാപ്തരാക്കുന്ന തരത്തിലാണ് പുതിയ സംവിധാനത്തിന്റെ രൂപകൽപ്പന. മുംബൈയിൽ നടന്ന മെറ്റയുടെ വാർഷിക ബിസിനസ് ഉച്ചകോടിയുടെ മൂന്നാം പതിപ്പിലാണ് പുതിയ മെറ്റാ ബിസിനസ് ഏജന്റ് അവതരിപ്പിച്ചത്. ചെറുകിട, ഇടത്തരം, വലിയ ബിസിനസുകൾക്ക് ഒരുപോലെ ഉപഭോക്തൃ ഇടപെടലുകൾ കൂടുതൽ കാര്യക്ഷമമാക്കുക എന്നതാണ് ലക്ഷ്യം.

ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുക, ഉൽപ്പന്നങ്ങൾ നിർദേശിക്കുക, അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യുക, വാങ്ങൽ നടപടികൾ പൂർത്തിയാക്കാൻ സഹായിക്കുക തുടങ്ങിയ സേവനങ്ങൾ ഏത് സമയത്തും നൽകാൻ കഴിയുന്ന തരത്തിലാണ് എഐ ഏജന്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിലൂടെ ബിസിനസുകൾക്ക് മനുഷ്യ ഇടപെടൽ ഇല്ലാതെയും ഉപഭോക്താക്കൾക്ക് വേഗത്തിലും വ്യക്തിഗതമാക്കിയ രീതിയിലും സേവനം ലഭ്യമാക്കാൻ സാധിക്കും. ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുന്നതിൽ മാത്രം ഒതുങ്ങുന്നതല്ല മെറ്റാ ബിസിനസ് ഏജന്റിന്റെ പ്രവർത്തനം. ബിസിനസ് ഉടമകൾക്ക് ഒരു ഡിജിറ്റൽ സഹായി എന്ന നിലയിലും ഇത് പ്രവർത്തിക്കും. ഉപഭോക്തൃ ബന്ധം ശക്തിപ്പെടുത്തുക, പ്രവർത്തന കാര്യക്ഷമത വർധിപ്പിക്കുക, വിൽപ്പനയും വളർച്ചയും മെച്ചപ്പെടുത്തുക തുടങ്ങിയ മേഖലകളിലും എഐയുടെ സഹായം ലഭ്യമാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...