മെറ്റ ഇന്ത്യയുടെ മേധാവി അജിത് മോഹൻ രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: മെറ്റ ഇന്ത്യയുടെ തലവൻ അജിത് മോഹൻ രാജിവെച്ചതായി റിപ്പോർട്ട്. മികച്ച അവസരങ്ങൾ തേടിയാണ് മോഹൻ തന്റെ സ്ഥാനത്ത് നിന്ന് മാറാൻ തീരുമാനിച്ചതെന്ന് മുമ്പ് ഫേസ്ബുക്ക് എന്നറിയപ്പെട്ടിരുന്ന മെറ്റ സ്ഥിരീകരിച്ചു. അദ്ദേഹം രാജിക്ക് പിന്നാലെ മറ്റൊരു സോഷ്യൽ മീഡിയ സ്ഥാപനത്തിലേക്ക് ചേരാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. “കഴിഞ്ഞ നാല് വർഷമായി അദ്ദേഹം (അജിത് മോഹൻ) മെറ്റ ഇന്ത്യയുടെ പ്രവർത്തനങ്ങൾ രൂപപ്പെടുത്തുന്നതിലും വിപുലീകരിക്കുന്നതിലും ഒരു പ്രധാന പങ്ക് വഹിച്ചു,” മെറ്റയിലെ ഗ്ലോബൽ ബിസിനസ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് നിക്കോള മെൻഡൽസൺ പ്രസ്‌താവനയിൽ പറഞ്ഞു.

“ഞങ്ങൾ ഇന്ത്യയോട് അഗാധമായ പ്രതിബദ്ധത പുലർത്തുന്നു. ഞങ്ങളുടെ എല്ലാ പ്രവർത്തനങ്ങളും പങ്കാളിത്തങ്ങളും തുടരുന്നതിന് ശക്തമായ ഒരു നേതൃത്വ സംഘം നിലവിലുണ്ട്” അവർ പറഞ്ഞു. മെറ്റ ഇന്ത്യയുടെ ഡയറക്‌ടറും പങ്കാളിത്ത മേധാവിയുമായ മനീഷ് ചോപ്ര പുതിയ തലവനെ നിയമിക്കുന്നത് വരെ താൽക്കാലികമായി ഈ പദവിയും കൈകാര്യം ചെയ്യുമെന്നാണ് മെറ്റയുടെ വക്താവ് അറിയിച്ചത്.

മെറ്റയിൽ ഏകദേശം നാല് വർഷം സേവനം അനുഷ്‌ഠിച്ചതിന് ശേഷമാണ് അജിത് മോഹൻ രാജിവെക്കാൻ തീരുമാനിച്ചത്. മെറ്റയുടെ എതിരാളിയായ സ്‌നാപ്പിൽ ചേരാൻ അദ്ദേഹം ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ഏഷ്യാ-പസഫിക് ബിസിനസിന്റെ പ്രസിഡന്റായി അദ്ദേഹം സ്‌നാപ്പിൽ പ്രവർത്തിക്കുമെന്ന് ടെക്ക്രഞ്ചിൽ നിന്നുള്ള ഒരു റിപ്പോർട്ട് അവകാശപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...

രാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു

0
ന്യൂഡൽഹി : ഉത്സവ സീസണ്‍ അടുത്തുവരവെ രാജ്യത്ത് പഞ്ചസാര വില...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...