ഗുജറാത്ത് തെരഞ്ഞെടുപ്പിനുള്ള എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും

For full experience, Download our mobile application:
Get it on Google Play

ഗുജറാത്ത് : ഗുജറാത്ത് തിരഞ്ഞെടുപ്പിനുള്ള എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. അരവിന്ദ് കെജ്രിവാളാകും അഹമ്മദാബാദില്‍ എത്തി പ്രഖ്യാപനം നടത്തുക. ഇസുദന്‍ ഗാധ്വിയോ ഗോപാല്‍ ഇറ്റാലിയയോ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാനാണ് സാധ്യതയെന്ന് എഎപിയുടെ അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. ആദ്യത്തേത് ഡിസംബര്‍ 1 നും രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 5 നുമാകും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യാഴാഴ്ച തീയതികള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഗുജറാത്തില്‍ എഎപി പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്കൊപ്പം കെജ്രിവാളും നേതൃത്വം നല്‍കുന്ന റോഡ് ഷോകള്‍ നാളെമുതല്‍ ആരംഭിക്കും. പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, എഎപി ദിവസവും രണ്ടോ മൂന്നോ റോഡ് ഷോകള്‍ നടത്തും.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ എഎപിയും ബിജെപിയും കോണ്‍ഗ്രസും തമ്മിലുളള കടുത്ത പോരാട്ടമാകും നടക്കുക. പാട്ടിദാര്‍ സമുദായത്തില്‍ നിന്നുള്ള ഗോപാല്‍ ഇറ്റാലിയ പാട്ടിദാര്‍ ആന്ദോളനിലും പങ്കാളിയായിരുന്നു. അതേസമയം നിരവധി ആരാധകരുളള മുന്‍ മാധ്യമ പ്രലര്‍ത്തകനാണ് ഇസുദന്‍ ഗാധ്വി. ജൂണ്‍ മുതല്‍ തന്നെ സംസ്ഥാനത്ത് വിവിധ പരിപാടികള്‍ സംഘടിപ്പിച്ച എഎപി ബിജെപിക്ക് കടുത്ത വെല്ലുവിളായാകും ഉയര്‍ത്തുക. ആകെ 182 നിയമസഭാ സീറ്റുകളുള്ള ഗുജറാത്തില്‍ 92 സീറ്റുകളാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎസ്ആർടിസിയുടെ ലക്ഷ്വറി വോൾവോ വ്യാഴാഴ്ച മുതൽ തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക്

0
തിരുവനന്തപുരം: ദീർഘദൂര ബസ് യാത്രയിൽ യാത്രക്കാരുടെ സൗകര്യത്തിന് കൂടുതൽ പ്രാധാന്യം...

കൊടുംചൂടിന് വിട; യുഎഇ ആകാശത്ത് ഓഗസ്റ്റ് 24ന് ‘സുഹൈൽ’ നക്ഷത്രം തെളിയും

0
ദുബായ്: മാസങ്ങളായി യുഎഇയെ പൊള്ളിച്ചുകൊണ്ടിരിക്കുന്ന വേനൽച്ചൂടിന് ആശ്വാസത്തിന്റെ സൂചനയായി സുഹൈൽ...

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...

രാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു

0
ന്യൂഡൽഹി : ഉത്സവ സീസണ്‍ അടുത്തുവരവെ രാജ്യത്ത് പഞ്ചസാര വില...