ഹമാസിനെ പിന്തുണയ്ക്കുന്ന പോസ്റ്റുകൾ നീക്കാൻ നടപടിയുമായി മെറ്റ

For full experience, Download our mobile application:
Get it on Google Play

കാലിഫോർണിയ : പലസ്തീൻ പോരാളി സംഘടനയായ ഹമാസിനെ പിന്തുണയ്ക്കുന്ന പോസ്റ്റുകളും തെറ്റായ വിവരങ്ങളുള്ള വീഡിയോകളും നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുന്നതായി മെറ്റ അറിയിച്ചു. യൂറോപ്യൻ യൂണിയന്റെ ഭീഷണി മൂലമാണ് മെറ്റയുടെ ഈ നീക്കം. തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് മെറ്റ തടയുന്നില്ല എന്നാരോപിച്ച് യൂറോപ്യൻ യൂണിയൻ കടുത്ത വിമർശനമുന്നയിച്ചിരുന്നു. ഇതോടെയാണ് മെറ്റ കൂടുതൽ വിശദീകരണവുമായി രംഗത്തെത്തിയത്. ആക്രമണം തുടങ്ങിയ ശേഷം മൂന്ന് ദിവസത്തിനുള്ളിൽ മാത്രം 795,000ലധികം ഉള്ളടക്കങ്ങൾ നീക്കം ചെയ്തതായി മെറ്റ പറയുന്നു. എന്നാൽ ഈ നടപടി ഹമാസിനെ മാത്രം ലക്ഷ്യം വെച്ചുകൊണ്ട് നടക്കുന്നതിൽ വിമർശനമുണ്ട്. ഇസ്രയേൽ അനുകൂല പ്രൊഫൈലുകളും മറ്റും പുറത്തുവിടുന്ന വ്യാജവാർത്തകൾ മെറ്റ കാര്യമായെടുക്കുന്നില്ല എന്നാണ് വിമർശനം. മുഖം മങ്ങിയ ചിത്രങ്ങളും മറ്റും അനുവദിക്കുന്ന മെറ്റ നിലവിൽ കൃത്യമായ ചിത്രങ്ങൾ പ്രദർശിപ്പിക്കാനോ പോസ്റ്റ് ചെയ്യാനോ അനുവദിക്കുന്നില്ല. ‘violence and incitement policy’യിൽ കാര്യമായ മാറ്റവും മെറ്റ വരുത്തി. ചില പോസ്റ്റുകൾ ഉപയോഗ പ്രദമാണെങ്കിൽ കൂടിയും പോളിസി വയലേഷൻ മൂലം പോസ്റ്റ് ചെയ്യാനാകില്ലെന്ന് മെറ്റ അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി

0
കണ്ണൂർ: കണ്ണൂർ എളയാവൂരിലെ മണ്ണിടിച്ചിലിൽ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി നാഷ്ണൽ...

ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്

0
ഡൽഹി: ജാതി സെൻസസിനുള്ള ചോദ്യാവലി റദ്ദാക്കണമെന്ന് ആവശ്യവുമായി കോൺഗ്രസ്. അവ്യക്തമായ ചോദ്യം...

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...