ജനകീയ ഹോട്ടലുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി: വിശപ്പുരഹിത കേരളം ലക്ഷ്യമിട്ട് ഏറെ കൊട്ടിഘോഷിച്ച്‌ ആരംഭിച്ച ജനകീയ ഹോട്ടലുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. സര്‍ക്കാര്‍ കൈമലര്‍ത്തിയതോടെ അന്നമൂട്ടുന്നവരുടെ അന്നംമുട്ടുന്ന സ്ഥിതിയാണ്. മൂന്നര വര്‍ഷം മുമ്പാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ 20 രൂപക്ക് ഊണ്‍ ലഭ്യമാക്കുന്നതിനായി ജനകീയ ഹോട്ടല്‍ ആരംഭിച്ചത്. സബ്സിഡി തുക കുടുംബശ്രീയും കറന്റ് ചാര്‍ജ് തദ്ദേശ സ്ഥാപനങ്ങളും നല്‍കണമെന്ന വ്യവസ്ഥയിലായിരുന്നു ഹോട്ടലുകള്‍ തുടങ്ങിയത്. പ്രവര്‍ത്തനം തുടങ്ങി മൂന്ന് വര്‍ഷമായിട്ടും ഒരു രൂപ പോലും സബ്സിഡി ലഭിക്കാതായതോടെ ഹോട്ടല്‍ നടത്തിപ്പുകാര്‍ പ്രക്ഷോഭം നടത്തിയതോടെ 2022 വരെയുള്ള കുടിശ്ശിക നല്‍കി. എന്നാല്‍ കഴിഞ്ഞ എട്ട് മാസത്തോളമായി കുടിശ്ശിക തുക ലഭിക്കാനുണ്ട്.

അതിനിടെ 20 രൂപ 30 രൂപയായി ഉയര്‍ത്തിയും കെട്ടിട വാടക തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കണമെന്ന ഉത്തരവിറക്കിയും കുടുംബശ്രീ തടിയൂരി. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളാകട്ടെ കറന്റ് ചാര്‍ജ് ഇനത്തില്‍ തന്നെ ലക്ഷങ്ങള്‍ ഹോട്ടല്‍ നടത്തിപ്പുകാര്‍ക്ക് നല്‍കാനുണ്ട്. അതിനിടയിലാണ് വാടക കൂടി നല്‍കണമെന്ന ഉത്തരവിറങ്ങിയത്. ഇതോടെ ഹോട്ടലുടമകള്‍ വാടകത്തുക കൂടി കണ്ടെത്തേണ്ട സ്ഥിതിയിലായി. ജില്ലയില്‍ 29 ജനകീയ ഹോട്ടലുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ മൂന്നെണ്ണം ഇതിനകം പൂട്ടി. സര്‍ക്കാറും തദ്ദേശ സ്ഥാപനങ്ങളും തിരിഞ്ഞു നോക്കിയില്ലെങ്കില്‍ ബാക്കി കൂടി അടച്ചു പൂട്ടുകയോ സാധാരണ ഹോട്ടലുകളായി മാറുകയോ ചെയ്യുന്ന സ്ഥിതിയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ചികിത്സാപ്പിഴവോ അതോ കൊടും ക്രൂരതയോ? മരുന്നിന് പകരം ഫോർമാലിൻ കുത്തിവച്ചു; മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

0
ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപാൽ എയിംസ് ആശുപത്രിയിൽ നഴ്സിന്റെ ഗുരുതരമായ അനാസ്ഥയെത്തുടർന്ന് മൂന്ന്...

ഖമേനിയുടെ വിടവാങ്ങൽ; സംസ്കാരം അടുത്ത മാസം ഒൻപതിന്, ഇറാനിൽ കടുത്ത സുരക്ഷാ ക്രമീകരണങ്ങൾ

0
തെഹ്റാൻ: യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി...

ഒറ്റപ്പാലത്ത് പാഠപുസ്തക വിതരണം വൈകിയെന്ന പരാതി

0
പാലക്കാട്: പാഠപുസ്തക വിതരണം വൈകിയെന്ന പരാതിയില്‍ നടപടി. ഒറ്റപ്പാലം ഈസ്റ്റ് ഗവണ്‍മെന്റ്...

സ്ത്രീകൾക്ക് ഫ്രീ യാത്രയ്ക്കുള്ള ടിക്കറ്റ് റെഡി; കെ.എസ്.ആർ.ടി.സി ബസുകളിൽ സ്റ്റെൻസിൽ അടിക്കൽ ആരംഭിച്ചു

0
തിരുവനന്തപുരം: സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍സി ബസുകളില്‍ സ്റ്റെന്‍സില്‍...