പെരുമ്പാവൂരിൽ നിന്ന് മെട്രോ ബോട്ട് സർവീസ് തുടങ്ങണം ; ആവശ്യവുമായി ജനകീയ വികസന സമിതി

For full experience, Download our mobile application:
Get it on Google Play

പെരുമ്പാവൂർ: പെരിയാറിലൂടെ പെരുമ്പാവൂരിൽ നിന്ന് മെട്രോ ബോട്ട് സർവീസ് ആരംഭിക്കുന്നതിന് സാധ്യത പഠനം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു. പെരുമ്പാവൂർ ജനകീയ വികസന സമിതിയാണ് ഇക്കാര്യം ആവശ്യപ്പെട്ട് സജീവമായി രംഗത്തെത്തിയിരിക്കുന്നത്. മേഖലയിലെ ടൂറിസം വികസനത്തിന് കരുത്തുപകരുന്നതാകും വാട്ടർ മെട്രോ എന്നാണ് ഇവരുടെ അവകാശവാദം. കൂടാതെ ഗതാഗത തടസം കൂടാതെ സമയം ലാഭിച്ച് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്താനും യാത്രക്കാ‌ർക്ക് ഇതുവഴി കഴിയും.ദക്ഷിണ കാശി എന്നറിയപ്പെടുന്ന ചേലാമറ്റം ക്ഷേത്രം, ആദിശങ്കരന്റെ ജന്മം കൊണ്ട് പരിപാവനമായ കാലടി, അന്തർദ്ദേശീയ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ, തിരുവൈരാണിക്കുളം ക്ഷേത്രം, ആലുവ അദ്വൈതാശ്രമം, ചേരാനല്ലൂർ ശ്രീശങ്കരനാരായണ ക്ഷേത്രം തുടങ്ങിയ പുണ്യസ്ഥലങ്ങളും ടുറിസ്റ്റ് കേന്ദ്രങ്ങളായ കോടനാട് ആനക്കളരി, അഭയാരണ്യം, ഗുരുദേവന്റെ പാദസ്പർശത്താൽ പരിപാവനമായ ഒക്കൽ തുരുത്ത് എന്നീ സ്ഥലങ്ങളും സ്ഥിതി ചെയ്യുന്നത് പെരിയാറിന്റെ തീരത്താണ്.

അതുമാത്രമല്ല ആലുവ, ഏലൂർ വ്യവസായ മേഖലകളിലേക്കും കൊച്ചി നഗരത്തിലേക്കുമുള്ള യാത്രക്കാർക്കും ഉപകാരപ്രദമാകും ഇത്. വിദേശ ടൂറിസ്റ്റുകൾക്കും ഇത് പുതിയ അനുഭവമാകും. എന്നാൽ ഇത്തരമൊരു പദ്ധതിക്ക് ഏറെ പ്രതിസന്ധികൾ തടസമായുണ്ട്. ബോട്ട് കടന്നുപോകാൻ പെരിയാറിന്റെ പലയിടത്തും സൗകര്യമൊരുക്കാൻ വലിയ സാമ്പത്തിക ചെലവും പ്രതീക്ഷിക്കേണ്ടിവരും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യണം : ആവശ്യം...

0
ന്യൂഡല്‍ഹി: ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന...

യമൻ അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷം; സൈനിക കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ഹൂതി ആക്രമണത്തിൽ 30തിലേറെ സർക്കാർ...

0
സന: അന്താരാഷ്ട്ര അം​ഗീകാരമുള്ള യമൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ആക്രമണം നടത്തി...

ആർ. സുഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ സുഗതന്...

പാകിസ്ഥാൻ ഈന്തപ്പഴത്തിന്റെ അനധികൃത ഇറക്കുമതി; ഗുജറാത്ത് തീരത്ത് വൻ വേട്ടയുമായി റവന്യൂ ഇന്റലിജൻസ്

0
അഹമ്മദാബാദ്: നിരോധനം മറികടന്ന് പാകിസ്ഥാനിൽനിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത 364 ടൺ...