മേപ്പാടി: രക്ഷാപ്രവർത്തനത്തിന് മനുഷ്യസാധ്യമായതെല്ലാം ചെയ്യുന്നുണ്ടെങ്കിലും വയനാട്ടിൽ മരണസംഖ്യ പിടിതരാതെ ഉയരുന്നു. കാണാതായവരെ കണ്ടെത്താനും ജീവൻ ബാക്കിയായവരെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാനും ഔദ്യോഗികസംവിധാനങ്ങളും സന്നദ്ധപ്രവർത്തകരും ഊണും ഉറക്കവുമൊഴിച്ച് ദുരന്തഭൂമിയിലുണ്ട്. രാജ്യത്തെത്തന്നെ ഏറ്റവുംവലിയ പ്രകൃതിദുരന്തങ്ങളിലൊന്നായി മാറിയ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ മരണസംഖ്യ 400 കടക്കുമെന്ന് ആശങ്ക. 189 പേർ മരിച്ചതായാണ് വ്യാഴാഴ്ച വൈകുന്നേരംവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 425 പേരെ കണ്ടെത്താനുണ്ട്. സൈന്യത്തിന്റെ നേതൃത്വത്തിൽ മൂന്നാംദിവസവും രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ട്. മുണ്ടക്കൈ, അട്ടമല ഉൾപ്പെടെ ദുരന്തമേഖലയിൽ തിരച്ചിൽ തുടരുന്നുണ്ടെങ്കിലും ഇനിയാരും ജീവനോടെ കുടുങ്ങിക്കിടക്കാൻ സാധ്യതയില്ലെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























