ട്വിറ്ററിന് പിന്നാലെ ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയിലും കൂട്ടപ്പിരിച്ചുവിടൽ

For full experience, Download our mobile application:
Get it on Google Play

ഫ്രാന്‍സ്‌: ട്വിറ്ററിന് പിന്നാലെ ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയിലും കൂട്ടപ്പിരിച്ചുവിടൽ. മെറ്റയിലെ 11, 000ത്തിൽ അധികം ജീവനക്കാരെ പിരിച്ചു വിട്ടു. കൂട്ടപ്പിരിച്ചുവിടലിന് സ്ഥിരീകരണവുമായി മാർക്ക് സക്കർബർഗ് തന്നെ എത്തിയിട്ടുണ്ട്. ചെലവ് വർധിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരെ കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടത്. ഫെയ്സ്ബുക്കിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയൊരു വിഭാഗം ജീവനക്കാരെ പിരിച്ചുവിടുന്നത്. കമ്പനിയിൽ നിന്നും പിരിച്ചുവിട്ട ജീവനക്കാർക്ക് 4 മാസത്തെ അധിക ശമ്പളം നൽകും.

‘ഇന്ന് ഞാൻ പറയാൻ പോകുന്നത് മെറ്റയുടെ ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ചില തീരുമാനങ്ങളെക്കുറിച്ചാണ്. ടീമിന്റെ വലുപ്പം ഏകദേശം 13% കുറയ്ക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഇതുമൂലം പ്രതിഭാധനരായ 11000-ത്തിലധികം ജീവനക്കാർക്കാണ് ജോലി നഷ്ടപ്പെടാൻ പോകുന്നത്. നിലവിൽ 87,000 ജീവനക്കാരാണ് മെറ്റായിൽ ജോലി ചെയ്യുന്നത്. ഫേസ്ബുക്കിന് പുറമെ വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവിയിൽ ജോലി ചെയ്യുന്നവരും പിരിച്ചുവിട്ട 11000 ജീവനക്കാരിൽ ഉൾപ്പെടുന്നു’ മെറ്റയുടെ ചീഫ് എക്‌സിക്യൂട്ടീവ് മാർക്ക് സക്കർബർഗ് ബ്ലോഗിൽ പറഞ്ഞു.

ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റാ ഇങ്ക് ബുധനാഴ്ച രാവിലെ മുതൽ തന്നെ ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങി. ജീവനക്കാരെ പിരിച്ചു വിടുന്നത് സംബന്ധിച്ച് ചൊവ്വാഴ്ച യോഗം ചേർന്നിരുന്നു. യോഗത്തിൽ വളരെ നിരാശനായാണ് സക്കർബർഗിനെ കാണപ്പെട്ടത്. കമ്പനിയുടെ തെറ്റായ നടപടികൾക്കും വളർച്ചയെക്കുറിച്ചുള്ള അമിതമായ ശുഭാപ്തിവിശ്വാസത്തിനും താൻ ഉത്തരവാദിയാണെന്ന് മാർക്ക് സക്കർബർഗ് യോഗത്തിൽ പറഞ്ഞു.

കമ്പനിയിൽ ഓവർ സ്റ്റാഫിംഗ് സംഭവിച്ചു. കമ്പനിയിലെ തൊഴിലാളികളുടെ എണ്ണത്തിൽ വൻ കുറവുണ്ടായതിനെക്കുറിച്ചുള്ള വിവരങ്ങളും യോഗത്തിൽ അദ്ദേഹം പങ്കുവെച്ചു. 18 വർഷത്തിനിടെ ആദ്യമായാണ് ഇത്രയും വലിയ തോതിൽ ആളുകളെ ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്യുന്നത്. മെറ്റയുടെ ഓഹരി ഈ വർഷം 73% കുറഞ്ഞിരുന്നു. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും മികച്ച 10 സമ്പന്നരുടെ പട്ടികയിൽ സാന്നിധ്യം രേഖപ്പെടുത്തിയ സക്കർബർഗ് ഇപ്പോൾ കോടീശ്വരന്മാരുടെ പട്ടികയിൽ 29-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഫോബ്സിന്റെ റിയൽ ടൈം ബില്യണയർമാരുടെ പട്ടിക പ്രകാരം മാർക്ക് സക്കർബർഗിന്റെ ആസ്തി വെറും 33.5 ബില്യൺ ഡോളറാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുറ്റ്യാടിയിൽ നടന്ന ആൾക്കൂട്ട വിചാരണയിൽ പ്രതികരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: കോഴിക്കോട് കുറ്റ്യാടിയിൽ നടന്ന ആൾക്കൂട്ട വിചാരണയിൽ പ്രതികരിച്ച് ആഭ്യന്തര മന്ത്രി...

കൊൽക്കത്ത വിമാനത്താവളത്തിൻ്റെ അറൈവൽ ഗേറ്റിന് സമീപം വൻ സംഘർഷം : ചേരിതിരിഞ്ഞ് ഏറ്റുമുട്ടി ബിജെപി-ടിഎംസി...

0
കൊൽക്കത്ത: കൊൽക്കത്ത വിമാനത്താവളത്തിന് പുറത്ത് വൻ സംഘർഷം. ദില്ലിയിൽ ലോക്‌സഭാ സ്പീക്കർ...

പൊതുറോഡുകളിലെ നടപ്പാതകളിലൂടെ തടസ്സമില്ലാതെ നടക്കുന്നത് പൗരന്റെ മൗലികാവകാശമാണെന്ന് സുപ്രീംകോടതി

0
ദില്ലി: പൊതുറോഡുകളിലെ നടപ്പാതകളിലൂടെ തടസ്സമില്ലാതെ നടക്കുന്നത് പൗരന്റെ മൗലികാവകാശമാണെന്ന് സുപ്രീംകോടതി. സുരക്ഷിതവും...

സംസ്ഥാനത്ത് വീണ്ടും പനിമരണം ; മാവൂരിൽ പനി ബധിച്ച് 54കാരി മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് മാവൂരിൽ പനി ബാധിച്ച് സ്ത്രീ മരിച്ചു. മാവൂർ പാറമ്മൽ സ്വദേശി...