മെക്‌സിക്കോ വെടിവെപ്പില്‍ ഹിമാചല്‍പ്രദേശില്‍ നിന്നുള്ള ട്രാവല്‍ ബ്ലോഗര്‍ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടണ്‍ : മെക്‌സിക്കോയില്‍ നടന്ന വെടിവെപ്പില്‍ ഹിമാചല്‍പ്രദേശില്‍ നിന്നുള്ള ട്രാവല്‍ ബ്ലോഗര്‍ കൊല്ലപ്പെട്ടു. മെക്‌സിക്കോയിലെ ടലൂമില്‍ കരീബിയന്‍ തീരദേശ റിസോര്‍ട്ടില്‍ രണ്ട് മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് ഇന്ത്യന്‍ വംശജ കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക മാദ്ധ്യമങ്ങള്‍ അറിയിച്ചിരുന്നു. അതില്‍ ഒരാള്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ള ഇന്ത്യന്‍ വംശജയായിരുന്നു. പിറന്നാള്‍ ആഘോഷിക്കാനാണ് ഇരുപത്തിയഞ്ചുകാരിയായ അജ്ഞലി റയോട്ട് ടലൂമിലെ തീരദേശ റിസോര്‍ട്ടില്‍ എത്തിയത്. സീനിയര്‍ സൈറ്റ് റിലയബിലിറ്റി എഞ്ചിനിയറാണ് കൊല്ലപ്പെട്ട അജ്ഞലി.

കഴിഞ്ഞ ദിവസമാണ് അജ്ഞലി പിറന്നാള്‍ ആഘോഷിക്കാന്‍ മെക്‌സിക്കോയില്‍ എത്തിയത്. നാല് വിദേശി സുഹൃത്തുക്കളുമൊത്ത് ലാ മാല്‍ക്വറിഡ എന്ന റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുകയായിരുന്നു അജ്ഞലി. ആ സമയത്താണ് രണ്ട് മയക്കുമരുന്ന് സംഘങ്ങള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാകുന്നത്. ഇത് പിന്നീട് വെടിപ്പില്‍ കലാശിക്കുകയായിരുന്നു. വെടിവെപ്പില്‍ അജ്ഞലിയും ജര്‍മനിയില്‍ നിന്നുള്ള സ്ത്രീയും കൊല്ലപ്പെട്ടു. കൂടെയുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ക്ക് പരിക്കേറ്റതായി പ്രാദേശിക മാദ്ധ്യമങ്ങള്‍ അറിയിച്ചു. അജ്ഞലിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ഇവര്‍ ഹിമാചലില്‍ നിന്നുള്ള ട്രാവല്‍ ബ്ലോഗറാണെന്ന് കണ്ടെത്തിയത്. കാലിഫോര്‍ണിയയിലെ സാന്‍ ജോസിലാണ് അജ്ഞലി താമസിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...