മെഴുവേലിയിലും ഓമല്ലൂരും സിഎഫ്എല്‍റ്റിസികള്‍ തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആറന്മുള മണ്ഡലത്തിലെ ഓമല്ലൂര്‍ പഞ്ചായത്തിലും മെഴുവേലി പഞ്ചായത്തിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളുടെ ഉദ്ഘാടനം വീണാ ജോര്‍ജ് എംഎല്‍എ നിര്‍വഹിച്ചു. ഓമല്ലൂര്‍ പഞ്ചായത്തില്‍ മഡോണ ഇന്റര്‍നാഷണല്‍ റസിന്‍ഷ്യല്‍ സ്‌കൂളും മെഴുവേലിയില്‍ കോവിഡ് കെയര്‍ സെന്ററായിരുന്ന ശ്രീ ബുദ്ധ എന്‍ജിനിയറിംഗ് കോളജ് ഹോസ്റ്റലുമാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ ആക്കിയിട്ടുള്ളത്.

ഓമല്ലൂരില്‍ 80 കിടക്കകളു  മെഴുവേലിയില്‍ 110 കിടക്കകളുമാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതോടൊപ്പം മെയില്‍, ഫീമെയില്‍ വാര്‍ഡുകള്‍, ഡോക്ടേഴ്‌സ് റൂം, ഒബ്‌സര്‍വേഷന്‍ റൂം, നഴ്‌സസ് സ്റ്റേഷന്‍, ഫാര്‍മസി റൂം, റസ്റ്റ് റൂമുകള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിപിടി കിറ്റ് ധരിക്കുന്നതിനായി ഡോണിങ്ങ്, ഡോഫിങ്ങ് റൂം, ശുചിമുറി ഭക്ഷണ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനായി ഇന്‍സിനേറ്റര്‍ തുടങ്ങിയ എല്ലാ സജ്ജീകരണങ്ങളും സിഎഫ്എല്‍റ്റിസികളില്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് എംഎല്‍എ പറഞ്ഞു. ഡോക്ടര്‍, നഴ്‌സ്, മറ്റ് ക്ലിനിക്കല്‍ സജ്ജീകരണങ്ങള്‍ എന്നിവ ഡിഎംഒ ക്രമീകരിക്കുന്ന മുറയ്ക്ക് ഉടനെ തന്നെ പ്രവര്‍ത്തനം ആരംഭിക്കുന്നതാണ്.

എംഎല്‍എയോടൊപ്പം മുന്‍ എംഎല്‍എ കെ.സി. രാജഗോപാലന്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍. ഗോപാലകൃഷ്ണക്കുറുപ്പ്, ഗീതാ വിജയന്‍, എല്‍. ആര്‍ ഡെപ്യൂട്ടി കളക്ടര്‍ രാജലക്ഷ്മി, കോഴഞ്ചേരി തഹസീല്‍ദാര്‍ ഓമനകുട്ടന്‍ പഞ്ചായത്ത് അംഗങ്ങളായ പി.എസ്. തോമസ്, ലക്ഷ്മി മനോജ്, സി.കെ. ഷൈനു, പി.കെ. ജയശ്രീ, ശാരദാ കുമാരി, അമ്പിളി, അഭിലാഷ്, രാധാ ചന്ദ്രന്‍, സത്യവ്രതന്‍, ഷൈനി ലാല്‍, ലീല, എ.ആര്‍. ബാലന്‍, ഗിരിജ ശുഭാനന്ദന്‍, പഞ്ചായത്ത് സെക്രട്ടറിമാരായ രാജീവ്, ആര്‍. സേതു, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ദിവ്യ, ഡോ. നിഷ, നോഡല്‍ ഓഫീസര്‍മാരായ സന്തോഷ് കുമാര്‍, അനീഷ് എന്നിവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഡോ റെജി വർഗീസ് വൈ.എം.സിഎ ഇന്ത്യ നാഷണൽ ട്രെയിനിങ് ഡയറക്ടറായി നിയമിതനായി

0
പത്തനംതിട്ട: ഡോ റെജി വർഗീസ് വൈ.എം.സിഎ ഇന്ത്യ നാഷണൽ ട്രെയിനിങ് കോളേജിന്റെ...

ബ്ലോക്കുപടി- രാമപുരം റോഡിൽ അപകട ഭീഷണിയുയർത്തിയ പനമരം അഗ്നിശമനസേന മുറിച്ചുനീക്കി

0
റാന്നി: ബ്ലോക്കുപടി- രാമപുരം റോഡിൽ ബ്ലോക്കുപടിക്ക് സമീപം റോഡിലേക്ക് അപകടകരമായ രീതിയിൽ...

മാർ ക്രിസോസ്റ്റം പാലിയേറ്റിവ് കെയർ റാന്നി ഏരിയ കമ്മറ്റിയുടെ നേത്രത്വത്തിൽ സൗജന്യ നേത്ര പരിശോധനയും,...

0
റാന്നി : മാർ ക്രിസോസ്റ്റം പാലിയേറ്റിവ് കെയർ റാന്നി ഏരിയ കമ്മറ്റിയുടെ...

പരീക്ഷ പരിഷ്‌കരണത്തിന് ടാസ്‌ക്‌ഫോഴ്‌സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ന്യൂഡല്‍ഹി: പരീക്ഷ പരിഷ്‌കരണത്തിന് ടാസ്‌ക്‌ഫോഴ്‌സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്‍ഫോസിസ്...