കൈക്കൂലി കേസിൽ സസ്പെൻഷനിൽ കഴിയുന്ന എംജി സർവകലാശാല പരീക്ഷാ ഭവനിലെ അസിസ്റ്റന്റ് സി.ജെ.എൽസിയെ പിരിച്ചുവിടും

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കൈക്കൂലി കേസിൽ സസ്പെൻഷനിൽ കഴിയുന്ന എംജി സർവകലാശാല പരീക്ഷാ ഭവനിലെ അസിസ്റ്റന്റ് സി.ജെ.എൽസിയെ സർവീസിൽ നിന്നു പിരിച്ചുവിടാനുള്ള അന്വേഷണ സമിതിയുടെ ശുപാർശ സിൻഡിക്കറ്റ് അംഗീകരിച്ചു. തുടർനടപടിക്ക് വിസിയെ ചുമതലപ്പെടുത്തി.

എംബിഎ പ്രൊവിഷനൽ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റുകളും വേഗം കൈമാറുന്നതിന് തിരുവല്ല സ്വദേശിനിയായ വിദ്യാർഥിനിയുടെ കയ്യിൽ നിന്നു പലതവണയായി എൽസി 1.25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണു കേസ്. 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ജനുവരി 29നാണ് ഇവരെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.

വിജിലൻസ്, എംജിയിലെ നാലംഗ സിൻഡിക്കറ്റ് കമ്മിഷൻ, റജിസ്ട്രാർ, അസിസ്റ്റന്റ് റജിസ്ട്രാർ എന്നിവരാണു സംഭവത്തിൽ അന്വേഷണം നടത്തിയത്. വിജിലൻസ് റിപ്പോർട്ട് രണ്ടു മാസത്തിനകം കോടതിയിൽ സമർപ്പിക്കാനിരിക്കെയാണ് അസിസ്റ്റന്റ് രജിസ്ട്രാറുടെ നേതൃത്വത്തിൽ വകുപ്പുതല ആഭ്യന്തര അന്വേഷണം നടത്തി സിൻഡിക്കറ്റ് കമ്മിഷൻ റിപ്പോർട്ട് വിസിക്കു നൽകിയത്. ഈ റിപ്പോർട്ടാണു സിൻഡിക്കറ്റ് യോഗം ചർച്ച ചെയ്തത്.

എംജി സർവകലാശാലയിലെ ഇടത് യൂണിയനായ എംജി സർവകലാശാല എംപ്ളോയീസ് അസോസിയേഷനിൽ അംഗമായിരുന്ന ഇവര്‍ കൈക്കൂലി കേസിൽ പിടിയിലായതിനെത്തുടർന്ന് സംഘടനയിൽ നിന്നും പുറത്താക്കിയിരുന്നു. സംഭവത്തിൽ സർക്കാരും സർവകലാശാലയും സമഗ്രമായ അന്വേഷണം വേണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു.

തിരുവല്ല സ്വദേശിനിയായ വിദ്യാർഥിനിയുടെ പരാതിയെ തുടർന്നായിരുന്നു എൽസിയെ കുടുക്കി കോട്ടയം വിജിലൻസിന്റെ നിർണായക നീക്കമുണ്ടായത്. എംബിഎ വിദ്യാർഥിനിയുടെ മാർക്ക് ലിസ്റ്റും പ്രൊവിഷനൽ സർട്ടിഫിക്കറ്റും കൈമാറാനാണ് സെക്‌ഷൻ അസിസ്റ്റന്റായ എൽസി ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടത്. ഈ രേഖകൾക്കായി 2021 ഒക്ടോബർ മുതൽ വിദ്യാർഥിനി സെക്‌ഷനിൽ കയറി ഇറങ്ങിയെങ്കിലും നടപടിയുണ്ടായില്ല. ജോലിയിൽ പ്രവേശിക്കാൻ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും അനിവാര്യമാണെന്ന് തിരിച്ചറിഞ്ഞായിരുന്നു ജീവനക്കാരിയുടെ ചൂഷണം. ഒക്ടോബറിൽ പതിനായിരം രൂപ വാങ്ങിയ എൽസി നവംബർ 26ന് ഒരു ലക്ഷം രൂപ അക്കൗണ്ട് വഴിയും കൈപ്പറ്റി. ജനുവരിയിൽ ആദ്യ ആഴ്ചയിൽ മറ്റൊരു പതിനായിരം രൂപയും കൈപ്പറ്റി.

തുടർന്ന് സർട്ടിഫിക്കറ്റ് ലഭിക്കാൻ അൻപതിനായിരം രൂപ കൂടി നൽകണമെന്നും ആവശ്യപ്പെട്ടു. ഇതോടെയാണ് വിദ്യാർഥിനി കോട്ടയം വിജലൻസ് എസ്പി വി.ജി വിനോദ്കുമാറിനെ സമീപിച്ചത്. അൻപതിനായിരം നൽകാനാകില്ലെന്ന് വിദ്യാർഥിനി അറിയിച്ചതോടെ മുപ്പതിനായിരമാക്കി കുറച്ചു. ഉടൻ തന്നെ പണം കൈമാറാനായിരുന്നു നിർദേശം. സർവകലാശാല ആസ്ഥാനത്തുവെച്ച് വിദ്യാർഥിനി നൽകിയ പതിനയ്യായിരം രൂപ എൽസി കൈപ്പറ്റിയതിന് പിന്നാലെ വിജിലൻസ് വളഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ കൈക്കൂലി വാങ്ങിയെന്ന് വ്യക്തമായതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കൈക്കൂലി കേസില്‍ അറസ്റ്റിലായ സി.ജെ.എല്‍സി, പത്താം ക്ലാസ് പാസാകാതെ പ്യൂണ്‍ തസ്തികയില്‍ ജോലി ചെയ്ത ശേഷം അസിസ്റ്റന്റ് തസ്തികയില്‍ എത്തിയത് 7 വര്‍ഷത്തിനുള്ളിലായിരുന്നു. പരീക്ഷ പോലും നടത്താതെ അഭിമുഖത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് സിപിഎം അനുഭാവിയും ഇടതു സംഘടനാ പ്രവര്‍ത്തകയുമായ എല്‍സിയെ അന്ന് സ്ഥിരപ്പെടുത്തിയത്.

പത്താം ക്ലാസ് പാസാകാത്ത എല്‍സി സര്‍വകലാശാലയില്‍ താല്‍ക്കാലിക ലാസ്റ്റ് ഗ്രേഡ് ജീവനക്കാരിയായി ജോലി ചെയ്തിരുന്നു. 2009ല്‍ എല്‍ഡിഎഫ് ഭരണത്തില്‍ സിപിഎം നിയന്ത്രണത്തിലുള്ള സിന്‍ഡിക്കറ്റ്, എല്‍സി ഉള്‍പ്പെടെ 150 പേര്‍ക്ക് സ്ഥിരം പ്യൂണ്‍ നിയമനം നല്‍കി. പിന്നീട് പ്യൂണ്‍ തസ്തികയുടെ പേര് ഓഫിസ് അസിസ്റ്റന്റ് എന്നാക്കി. ഡോ.ജാന്‍സി ജയിംസ് വൈസ് ചാന്‍സലറായ കാലത്ത് സ്ഥിരം നിയമനത്തിനു വിജ്ഞാപനം നടത്തിയിരുന്നു. ഏഴാം ക്ലാസാണ് അന്ന് അടിസ്ഥാന യോഗ്യത നിശ്ചയിച്ചത്.

പിന്നീട് വന്ന എല്‍ഡിഎഫ് സിന്‍ഡിക്കറ്റ് ഈ വിജ്ഞാപനം റദ്ദാക്കി. പുതിയ വിജ്ഞാപനത്തില്‍ പത്താംക്ലാസ് പാസായവര്‍ അപേക്ഷിക്കരുതെന്ന് നിബന്ധന വച്ചു. നിയമനത്തിന് എഴുത്തുപരീക്ഷയ്ക്ക് പകരം ഇന്റര്‍വ്യൂ മാത്രമാക്കി. ഇതോടെ പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവര്‍ മാത്രം അകത്തായി. 35ാം വയസ്സില്‍ 2010ല്‍ സ്ഥിരം നിയമനം ലഭിച്ച എല്‍സി അടുത്ത വര്‍ഷം തുല്യതാ പരീക്ഷയിലൂടെ എസ്എസ്എല്‍സി പാസായി. തുടര്‍ന്ന് പ്ലസ് ടുവും പാസായി.

എംജി സര്‍വകലാശാലയുടെ പ്രൈവറ്റ് റജിസ്‌ട്രേഷന്‍ വഴി ബിരുദം നേടി. ബിരുദമുള്ളവരും ലോ പെയ്ഡ് തസ്തികയില്‍ 4 വര്‍ഷം പൂര്‍ത്തിയാക്കിയവരുമായ പ്യൂണ്‍മാരെ അസിസ്റ്റന്റായി നിയമിക്കാന്‍ സര്‍വകലാശാലയില്‍ വ്യവസ്ഥയുണ്ട്. അസിസ്റ്റന്റ് തസ്തികകളുടെ 4% ഇത്തരത്തില്‍ നിയമനം നടത്താം. 714 അസിസ്റ്റന്റ് തസ്തികകളാണ് എംജിയിലുണ്ടായിരുന്നത്.

എന്‍ട്രി കേഡറായ അസിസ്റ്റന്റ്, പ്രമോഷന്‍ തസ്തികകളായ സിലക്‌ഷന്‍ ഗ്രേഡ്, അസിസ്റ്റന്റ് സെക്‌ഷന്‍ ഓഫിസര്‍ എന്നീ 3 വിഭാഗങ്ങളിലായി 238 തസ്തികകള്‍ വീതം. എംജിയില്‍ അന്നുവരെ എന്‍ട്രി കേഡറിന്റെ 4% പ്യൂണ്‍ പ്രമോഷനു നീക്കിവച്ചിരുന്നു. 9 തസ്തികകളാണ് ലോ പെയ്ഡ് പ്രമോഷന് നീക്കിവച്ചത്. എന്നാല്‍, അക്കാലത്ത് കണ്ണൂര്‍ സര്‍വകലാശാലയില്‍ ആകെ അസിസ്റ്റന്റ് തസ്തികകളുടെ 4 % പ്യൂണ്‍ പ്രമോഷന്‍ നല്‍കി. ഈ ഉത്തരവിന്റെ മറവില്‍ എംജിയിലും പ്യൂണ്‍ പ്രമോഷന്‍ വ്യവസ്ഥ തിരുത്തി. 714 തസ്തികകളുടെ 4 ശതമാനം പ്യൂണ്‍ പ്രമോഷനായി നീക്കിവച്ചു. അതോടെ പ്യൂണ്‍ പ്രമോഷന്‍ തസ്തികകള്‍ 28 ആയി ഉയര്‍ന്നു. ഇതോടെ എല്‍സി അടക്കമുള്ളവര്‍ക്ക് പ്രമോഷനും ലഭിക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘കണ്ണട ഉപേക്ഷിച്ചോ ?’ ; ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞ് പ്രതിപക്ഷ നേതാവ്...

0
തിരുവനന്തപുരം : ഇന്ന് വാർത്താ സമ്മേളനത്തിൽ പതിവിൽ നിന്ന് വിപരീതമായി കണ്ണട...

ബിജെപി കൗൺസിലർ സുഗതനെതിരെ പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് 19 കേസുകൾ

0
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ വാഴോട്ടുകോണം ബിജെപി കൗൺസിലർ സുഗതനെതിരെ പോലീസ് രജിസ്റ്റർ...

ബിനോയ് വിശ്വത്തിന്‍റെ ‘അവതാര’ പരാമർശത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്

0
തിരുവനന്തപുരം: സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ 'അവതാര'...

പൊന്മുടി എക്കോ ടൂറിസം കേന്ദ്രം തിങ്കളാഴ്ച (ജൂൺ 15) തുറക്കും

0
തിരുവനന്തപുരം: പൊന്മുടി എക്കോ ടൂറിസം കേന്ദ്രം തിങ്കളാഴ്ച (ജൂൺ 15) തുറക്കും....