മൈക്രോസോഫ്റ്റ് കൂട്ടപിരിച്ചുവിടലിനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ടെക്ഭീമന്‍ മൈക്രോസോഫ്റ്റ് കൂട്ടപിരിച്ചുവിടലിനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. മോശം സാമ്പത്തിക സാഹചര്യങ്ങളെ അതിജീവിക്കാനായാണ് പിരിച്ചുവിടൽ നടപടി സ്വീകരിക്കുന്നത്. ഈ ആഴ്ച മുതലാണ് പിരിച്ചുവിടൽ ആരംഭിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം വിവിധ വിഭാ​ഗങ്ങളിൽ നിന്നായി ആയിരത്തോളം പേർക്ക് ജോലി നഷ്ടപ്പെട്ടേക്കാമെന്നാണ് സൂചന. എന്‍ജിനീയറിങ് വിഭാഗങ്ങളില്‍ നിന്നുള്ള ജീവനക്കാരെയാകും പിരിച്ചുവിടല്‍ ബാധിക്കുക.

220,000 മുഴുവന്‍ സമയ ജീവനക്കാരാണ് മൈക്രോ സോഫ്റ്റിനുള്ളത്. എന്നാൽ കഴിഞ്ഞ വർഷം രണ്ട് തവണയായി ജീവനക്കാരുടെ പട്ടിക വെട്ടിക്കുറച്ചിരുന്നു. ഈ ആഴ്ചയോടെ കമ്പനിയിലെ 5 ശതമാനം തൊഴിലാളികളെ പിരിച്ചുവിടാനാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാനായി മിക്ക കമ്പനികളും ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

ട്വിറ്റർ, മെറ്റാ, ആമസോണ്‍ തുടങ്ങിയ കമ്പനികൾ നിരവധി ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ 3000 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കഴിഞ്ഞ വർഷം മെറ്റാ ലോകമെമ്പാടുമുള്ള 11,000 ലധികം ജീവനക്കാരെ പിരിച്ചുവിട്ടു. ഇത് കമ്പനിയിലെ 13 ശതമാനത്തോളം ജീവനക്കാരെയാണ് ബാധിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെരുനാട് ശ്രീനാരായണ ഗുരുദേവ ജയന്തി വിപുലമായി ആഘോഷിച്ചു

0
പെരുനാട്: എസ്.എൻ.ഡി.പി. യോഗം പെരുനാട് സംയുക്ത സമിതിയുടെയും പോഷക സംഘടനകളുടെയും പെരുനാട്...

മരണത്തെ മുഖാമുഖം കണ്ട നിമിഷം ; കുത്തൊഴുക്കിൽപ്പെട്ട തൊഴിലാളിയുടെ ജീവൻ രക്ഷിച്ചത് മാവ്

0
കാഠ്മണ്ഡു: നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ നേപ്പാളിലെ തൊഴിലാളിക്ക് രക്ഷയായത്. മാവ്....

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ അയക്കും

0
നേപ്പാൾ: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ തുരങ്ക രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യ വിദഗ്ധ സംഘത്തെ...

നേപ്പാളിലെ പ്രളയക്കെടുതി അതീവ രൂക്ഷം ; മരണസംഖ്യ അഞ്ഞൂറ് കവിഞ്ഞു, ടിബറ്റൻ അണക്കെട്ട് തകർന്നതിൽ...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. ഭോട്ടേകോശി - ത്രിശൂലി...