വാക്കുതർക്കത്തിനിടെ കഴുത്തിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക മരിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അതിർത്തി തർക്കവുമായി ബന്ധപ്പെട്ട വാക്കുതർക്കത്തിനിടെ കഴുത്തിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്ക മരിച്ചു. തിരുവനന്തപുരം അതിയന്നൂർ മരുതംകോട് സ്വദേശി 50 വയസ് പ്രായമുണ്ടായിരുന്ന വിജയകുമാരിയാണ് മരിച്ചത്. ഒക്ടോബർ ഒമ്പതിനായിരുന്നു വിജയകുമാരിക്ക് അയൽവാസികളായ യുവാക്കളിൽ നിന്ന് കുത്തേറ്റത്. വാക്കുതർക്കത്തെ തുടർന്ന് അനീഷ്, നിഖിൽ എന്നിവരാണ് ആക്രമണം നടത്തിയത്.

റബ്ബർ കമ്പ് കൊണ്ട് വിജയകുമാരിയുടെ കഴുത്തിലാണ് പ്രതികൾ കുത്തിയത്. നാല് ദിവസമായി വെന്റിലേറ്ററിലായിരുന്നു. ഇന്നാണ് മരണം സംഭവിച്ചത്. കേസിൽ പ്രതികളായ രണ്ട് യുവാക്കളെയും സംഭവ ദിവസം തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവർക്കെതിരെ വധശ്രമ കുറ്റമാണ് ചുമത്തിയിരുന്നത്. എന്നാൽ വിജയകുമാരി മരിച്ചതോടെ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....