ട്രെയിനുണ്ടെന്ന് പ്രചാരണം ; കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കുടിയേറ്റ തൊഴിലാളികള്‍ കൂട്ടമായെത്തി

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കണ്ണൂർ റെയില്‍വേ സ്‌റ്റേഷനില്‍ കുടിയേറ്റ തൊഴിലാളികളുടെ തിരക്ക്. ഉത്തര്‍പ്രദേശിലേയ്ക്ക് ട്രെയിനുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് തൊഴിലാളികള്‍ കൂട്ടത്തോടെ റെയില്‍വേ സ്‌റ്റേഷനില്‍ വന്നത്. രാവിലെ എട്ടു മണിയോടെയാണ് തൊഴിലാളികള്‍ കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് എത്തിയത്. വളപട്ടണം ഭാഗത്ത് നിന്നാണ് അവര്‍ എത്തിയത്. തൊഴിലാളികള്‍ റെയില്‍വേ ട്രാക്കുവഴി നടന്നു വന്നതിനാല്‍ തന്നെ അധികമാര്‍ക്കും ഇവര്‍ സ്‌റ്റേഷനിലെത്തുന്നത് വരെ ശ്രദ്ധയില്‍പ്പെട്ടതുമില്ല. ഉത്തര്‍പ്രദേശിലേക്ക് ഇന്ന് ട്രെയിനുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നൂറ് കണക്കിന് തൊളിലാളികള്‍ എത്തിയത്. ബാഗും വസ്ത്രങ്ങളും ഉള്‍പ്പടെ തിരിച്ചുപോകുന്നതിന് തയ്യാറായാണ് തൊളിലാളികള്‍ എത്തിയത്.  ഇവര്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് എത്തുമ്പോള്‍ മാത്രമാണ് ആര്‍ടിഎഫും പോലീസും ഉള്‍പ്പെടെയുള്ള സേന സംവിധാനം ഇക്കാര്യം അറിയുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

0
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത...

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...

കാർഷിക മേഖലയുടെ വികസനത്തിനും കർഷകക്ഷേമത്തിനുമായി കേന്ദ്രപദ്ധതികൾ ക്രിയാത്മകമായി നടപ്പിലാക്കിയത് നരേന്ദ്ര മോദി...

0
പത്തനംതിട്ട: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും കാർഷികോൽപാദനം സുസ്ഥിരമാക്കുകയും ചെയ്യുന്നതിന് സംയോജിത വളപ്രയോഗം...