കോഴിക്കോട് കുറ്റിയാടിയില്‍ അന്യസംസ്ഥാന തൊഴിലാളികളും പോലീസും തമ്മില്‍ സംഘര്‍ഷം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കുറ്റിയാടിയില്‍ അന്യസംസ്ഥാന തൊഴിലാളികളും പോലീസും തമ്മില്‍ സംഘര്‍ഷം. നാട്ടില്‍ പോകണമെന്നാവശ്യപ്പെട്ട് നൂറോളം ബിഹാറുകാര്‍ റോഡിലിറങ്ങി. അന്യസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം നടക്കുന്ന വിവരമറിഞ്ഞെത്തിയ പേരാമ്പ്ര പോലീസുo, രാഷ്ട്രീയ നേതാക്കളും, നാട്ടുകാരും ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. മുറികളിലേക്ക് തിരിച്ച് പോകണമെന്ന പോലീസിന്റെ നിര്‍ദ്ദേശം തൊഴിലാളികള്‍ ചെവിക്കൊണ്ടില്ല. തുടര്‍ന്ന് പോലീസ് ലാത്തിവീശി ഓടിക്കുകയായിരുന്നു.  ലാത്തിവീശിയതിനെ തുടർന്ന് തൊഴിലാളികള്‍ പോലീസിനു നേരെ കല്ലെറിഞ്ഞു.  തൊഴിലാളികളുടെ കല്ലേറില്‍ നാലു പോലീസുകാര്‍ക്ക് പരിക്കുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലും ഇവര്‍ പ്രതിഷേധം നടത്തിയിരുന്നെങ്കിലും അക്രമാസ‌ക്തമായിരുന്നില്ല. നാട്ടിലേയ്ക്കു മടങ്ങി പോകണമെന്നാവശ്യം ഉന്നയിച്ച് ഇന്ന് പാറക്കടവില്‍ റോഡ് കുത്തിയിരപ്പ് സമരവും പ്രതിഷേധവും സംഘടിപ്പിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...