തിരുവനന്തപുരം: കാര്‍ഷിക വിളകളില്‍ നിന്നും വൈനും ലഹരി കുറഞ്ഞ മദ്യവും ഉല്‍പ്പാദിപ്പിക്കാന്‍ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിലവിലെ മാനദണ്ഡങ്ങള്‍ പ്രകാരമാകും പുതിയ ഔട്ട്‌ലെറ്റുകള്‍ തുടങ്ങുക. സംസ്ഥാനത്തു മദ്യ ഉപയോഗം കുറയുന്നുവെന്നും ബെവ്‌കോ ഔട്ട് ലെറ്റുകളിലെ തിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കശുമാങ്ങ, ജാതിക്ക, പൈനാപ്പിള്‍, തുടങ്ങിവയില്‍ നിന്നുള്ള ഉല്‍പാദനമാണ് ആദ്യഘട്ടം ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ പുതുക്കിയ മദ്യ നയത്തിന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഐ ടി പാര്‍ക്കുകളില്‍ ബാറുകളും പബ്ബുകളും വരുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഇങ്ങനെയൊരു തീരുമാനമില്ലെന്ന് മന്ത്രി അറിയിച്ചു.





























