തൊടുപുഴ: ഇഞ്ചിയാനിയില്‍ പ്രഭാതസവാരിക്കിറങ്ങിയ 44കാരനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ അയല്‍വാസികളായ അമ്മയും മകളും ഇപ്പോഴും ഒളിവിലാണ്.
ആക്രമിക്കപ്പെട്ട ഓമനക്കുട്ടന്റെ അയല്‍വാസികളായ മില്‍ഖയും മകള്‍ അനീറ്റയുമാണ് ഒളിവില്‍ തുടരുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് പ്രഭാത സവാരിക്കിറങ്ങിയ ഇഞ്ചിയാനി പുറക്കാട് ഓമനക്കുട്ടനെ ബൈക്കിലെത്തിയ രണ്ടുപേര്‍ മുളകുപൊടി വിതറി ആക്രമിച്ചത്. ഈ അന്വേഷണമാണ് ക്വട്ടേഷന്‍ സംഘങ്ങളിലേക്ക് എത്തിയത്.
മില്‍ഖയും ഓമനക്കുട്ടനും തമ്മില്‍ വര്‍ഷങ്ങളായി പ്രശ്നങ്ങള്‍ പതിവായിരുന്നു. പലപ്പോഴും പോലീസ് സ്റ്റേഷനില്‍ പരാതിയും എത്തിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായിരുന്നു മില്‍ഖയുടെ ക്വട്ടേഷന്‍ നല്‍കല്‍. രണ്ടുദിവസം മുമ്പ് അനീറ്റയുടെ ഫോണ്‍ തൊടുപുഴ ഡിവൈ.എസ്പി പരിശോധിച്ചതിന് ശേഷമാണ് കേസ് അന്വേഷണം ക്വട്ടേഷന്‍ പാര്‍ട്ടിയിലേക്ക് തിരിഞ്ഞത്. അക്രമത്തില്‍ നേരിട്ട് പങ്കെടുത്ത ഗുണ്ടകളായ ചേരാനല്ലൂര്‍ സ്വദേശി സന്ദീപ് വരാപ്പുഴ മുട്ടിനകം ചുള്ളിപ്പറമ്പില്‍ ശ്രീജിത്ത് എന്നിവരാണ് അറസ്റ്റിലായത്. റമ്പാന്‍ എന്ന് വിളിക്കുന്ന ഗുണ്ടയിലൂടെ 30,000 രൂപയ്ക്കാണ് ക്വട്ടേഷന്‍ നല്‍കിയത്. 50,000 നിരക്ക് പറഞ്ഞതെങ്കിലും 30,000ന് ഉറപ്പിക്കുകയായിരുന്നു. അനീറ്റയും മില്‍ഖയും രണ്ട് ദിവസമായി ഒളിവിലാണ്. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.