മിൽമയുടെ പേരിൽ വ്യാജ വാട്സ്ആപ്പ് സന്ദേശം ; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സാമൂഹ്യ മാധ്യമങ്ങളിൽ മിൽമയുടെ പേരിൽ പ്രചരിക്കുന്ന സമ്മാന പദ്ധതി സന്ദേശങ്ങൾ വ്യാജമാണെന്ന് അധികൃതർ അറിയിച്ചു. ‘മിൽമയുടെ വാർഷികാഘോഷ സമ്മാനം’ എന്ന പേരിൽ ലിങ്കുകൾ സഹിതമാണ് വാട്സ്ആപ്പ് വഴി വ്യാജ സന്ദേശം പ്രചരിക്കുന്നത്. ഇത്തരം വ്യാജസന്ദേശങ്ങളിൽ വീണ് കബളിക്കപ്പെടാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മിൽമ മുന്നറിയിപ്പ് നൽകി. വാട്സ്ആപ്പിൽ വന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങൾ നൽകിയ ചിലർക്ക് ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടപ്പെട്ടിട്ടുണ്ട്. പണം നഷ്ടപ്പെട്ടതായി മിൽമയ്ക്ക് പരാതി ലഭിച്ചതോടെയാണ് അധികൃതർ ഔദ്യോഗിക മുന്നറിയിപ്പുമായി രംഗത്തെത്തിയത്. വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളും വ്യക്തികളും വഴിയാണ് ഈ തട്ടിപ്പ് ലിങ്ക് വ്യാപകമായി പ്രചരിക്കുന്നത്.

ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മിൽമയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ ലിങ്ക് വ്യാജമാണെന്നും ആരും ഇത് ഫോർവേഡ് ചെയ്യരുതെന്നും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. 46 വർഷത്തെ പാരമ്പര്യമുള്ള മിൽമയുടെ വിശ്വാസ്യതയ്ക്ക് കളങ്കമുണ്ടാക്കുന്ന രീതിയിലാണ് തട്ടിപ്പുകാർ തെറ്റിദ്ധാരണ പരത്തുന്നതെന്ന് മിൽമ പറഞ്ഞു. വ്യാജ സന്ദേശങ്ങളും ലിങ്കുകളും സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്യാൻ നിയമനടപടി സ്വീകരിക്കുമെന്ന് മിൽമ അറിയിച്ചു. ഇത് സംബന്ധിച്ച ഔദ്യോഗിക പരാതി മിൽമ അധികൃതർ പൊലീസിന് കൈമാറിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലിവ് ഇൻ പങ്കാളിയുടെ കൊലപാതകം; തെളിവെടുപ്പിനിടെ പൊലീസിന്റെ കടുത്ത നടപടി നേരിട്ട് പ്രതി

0
ഗുജറാത്ത്: ഗുജറാത്തിൽ ലിവ് ഇൻ പങ്കാളിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ...

യുക്രൈനെതിരായ വ്യോമാക്രണം മൂന്നു ദിവസത്തേക്ക് നിർത്തി റഷ്യ

0
മോസ്കോ: യുക്രൈനെതിരായ വ്യോമാക്രമണങ്ങൾ മൂന്ന് ദിവസത്തേക്ക് നിർത്തിവെക്കാൻ റഷ്യ. സെപ്റ്റംബർ...

വടകര ലഹരിക്കേസ് : അധ്യാപിക കീർത്തനയ്ക്ക് ജാമ്യം

0
കൊച്ചി: വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതിയായ അധ്യാപിക കീർത്തനയ്ക്ക്...

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തായിരുന്നപ്പോൾ സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്ന് മന്ത്രി കെ.എം ഷാജി

0
കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടുകളിൽ യാതൊരു മാറ്റവുമില്ലെന്നും ഭരണം തങ്ങളുടെ...