പാസ്റ്റർ ബിനു വാഴമുട്ടത്തെ അറസ്റ്റ് ചെയ്യണം ; വിജിൽ ഇന്ത്യ മൂവ്മെന്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ചെന്നീർക്കര വെട്ടോലിമലയിലെ സ്നേഹത്തണൽ വൃദ്ധസദനത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും നേരെ ഉണ്ടായ ക്രൂരമായ ശാരീരിക ആക്രമണം, ബാലവേല, ചൂഷണം, വഞ്ചന, അവഗണന, ഭീഷണിപ്പെടുത്തൽ, മറ്റ് നിയമവിരുദ്ധ പ്രവൃത്തികൾ എന്നിവയെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും വൃദ്ധസദനത്തിൻ്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഓമല്ലൂരിലെ ഏലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്ററിൻ്റെ ഉടമ പാസ്റ്റർ ബിനു വാഴമുട്ടത്തെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ദേശീയ മനുഷ്യാവകാശ സംഘടനയായ വിജിൽ ഇന്ത്യ മൂവ്മെൻ്റ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

നിലവിലെടുത്ത കേസുകളില്‍ കുട്ടികൾക്കും മുതിർന്നവർക്കുമെതിരെയുള്ള അതിക്രമം തടയൽ നിയമത്തിലെ പ്രധാന വകുപ്പുകളും ഭാരതീയ ന്യായ സംഹിതയിലെ ബന്ധപ്പെട്ട വകുപ്പുകളും പൂർണ്ണമായും ഉൾപ്പെടുത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു. വിഷയത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട്  ഇന്ത്യൻ പ്രസിഡൻ്റ്, പ്രധാനമന്ത്രി, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സംസ്ഥാന ബാലാവകാശ കമ്മീഷൻ, സാമൂഹികനീതി വകുപ്പ് ഡയറക്ടർ, എന്നിവർക്ക് പരാതി നൽകുമെന്ന് വിജിൽ ഇന്ത്യ മൂവ്മെന്‍റ് ജില്ലാ കൺവീനർ സലിൽ വയലാത്തല അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരണവുമായി കെഎസ്ഇബി ചെയർമാൻ

0
തിരുവനന്തപുരം. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരണവുമായി കെഎസ്ഇബി ചെയർമാൻ എംജി രാജമാണിക്യം....

എണ്ണവില കുതിക്കുന്നു ; ഹോര്‍മുസ് കടന്നത് മൂന്ന് കപ്പലുകള്‍ മാത്രം

0
വാഷിങ്ടണ്‍: യുഎസ് ഇറാനുമേലുള്ള നാവിക ഉപരോധവും ആക്രമണവും ശക്തമാക്കിയതിന് പിന്നാലെ എണ്ണവില...

എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായി ; പരാതിക്കാരന് 45 ദിവസത്തിനകം പുതിയ വാഹനം...

0
റായ്പൂർ : എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായെന്ന പരാതിയിൽ ഉപഭോക്താവിന്...

മോഷ്ടിച്ച ബൈക്കുമായി അപകടത്തിൽപ്പെട്ട യുവാവ് പൊന്നാനിയിൽ പിടിയിൽ

0
കൊച്ചി: മോഷ്ടിച്ച ബൈക്കുമായി നാട്ടിലേക്ക് മടങ്ങുന്നതിനിടെ യുവാവ് തൃശൂരിൽ അപകടത്തിൽപ്പെട്ടു. ചികിത്സയ്ക്കെത്തിയ...