സംസ്ഥാനത്ത് പാല്‍ ക്ഷാമം രൂക്ഷം : വില വര്‍ധിപ്പിക്കാനൊരുങ്ങി മില്‍മ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സംസ്ഥാനത്ത് പാല്‍ ക്ഷാമം രൂക്ഷമായതോടെ വില വര്‍ധിപ്പിക്കാനൊരുങ്ങി മില്‍മ. പാല്‍ ലഭ്യത കുറഞ്ഞ സാഹചര്യത്തിലാണ് വില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് മില്‍മ നീങ്ങുന്നത്. ലിറ്ററിന് ആറ് രൂപ കൂട്ടിയാല്‍ മാത്രമേ ക്ഷീരമേഖലക്ക് മുന്നോട്ട് പോകാനാകൂ എന്നാണ് അധികൃതരുടെ നിലപാട്.

കടുത്ത വേനലില്‍ പാല്‍ ഉത്പാദനം കുറഞ്ഞതും കാലിത്തീറ്റ വില കൂടിയതും ക്ഷീര കര്‍ഷകന് തിരിച്ചടിയായെന്ന് മില്‍മ അധികൃതര്‍ ചൂണ്ടിക്കാട്ടി. വിപണി നിലനിര്‍ത്താന്‍ കൂടുതല്‍ വില നല്‍കി സംസ്ഥാനത്തിന് പുറത്ത് നിന്ന് പാല്‍ വാങ്ങുന്നതും കനത്ത നഷ്ടമുണ്ടാക്കുന്നതായി മില്‍മ അധികൃതര്‍ പറഞ്ഞു.

പ്രതിദിനം 12ലക്ഷം ലിറ്റര്‍ പാലാണ് കേരളത്തില്‍ സഹകരണ സംഘങ്ങള്‍ വഴി നല്‍കിയിരുന്നത്. ഇതോടൊപ്പം 2 ലക്ഷം ലിറ്റര്‍ കര്‍ണാടകയില്‍ നിന്നും ഇറക്കുമതി ചെയ്തിരുന്നു. എന്നാല്‍ വേനല്‍ കടുത്തതോടെ കേരളത്തിലെ പാല്‍ ഉത്പാദനത്തില്‍ ഗണ്യമായ കുറവ് സംഭവിച്ചു. ഒപ്പം കര്‍ണാടകയില്‍ നിന്നുള്ള ഇറക്കുമതി ഒരു ലക്ഷം ലിറ്ററായി കുറഞ്ഞതും കേരളത്തിന് തിരിച്ചടിയായി. പാല്‍ ലഭ്യത ഉറപ്പുവരുത്താനുള്ള നടപടികള്‍ മില്‍മ സ്വീകരിച്ചെങ്കിലും പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയിൽ വീണ്ടും ക്യാംപസ് വെടിവയ്പ്

0
വിർജീനിയ: അമേരിക്കയിൽ വീണ്ടും ക്യാംപസ് വെടിവയ്പ്. വിർജീനിയ സർവകലാശാലയിലെ ഡോർമിറ്ററികൾക്ക്...

രാജ്യം നിങ്ങൾക്ക് മാപ്പ് നൽകില്ലെന്ന് സോണിയയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

0
ന്യൂഡൽഹി: വന്ദേമാതരം ആലാപന വിവാദത്തിൽ പ്രതികരണവുമായി അമിത് ഷാ. രാജ്യം നിങ്ങൾക്ക്...

വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി

0
മംഗളൂരു: വന്ദേമാതരം ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്കെതിരെ പോലീസിൽ പരാതി. മംഗലുരുവിലെ...

ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ പോയ കാർ രാത്രി പുഴയിലേക്കു വീണു

0
കോഴിക്കോട്: പന്തീരാങ്കാവിൽ ദേശീയപാത ടോൾ ബൂത്ത് ഒഴിവാക്കി അപരിചിതമായ ചെറിയ റോഡിലൂടെ...