മിൽമ പാൽ വില വർധന : ഇന്ന് തീരുമാനമുണ്ടാകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് പാൽ വില വർദ്ധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ മിൽമയുടെ ഡയറക്ടർ ബോർഡ് യോഗം ഇന്ന് ചേരും. ലിറ്ററിന് നാല് രൂപ വർദ്ധിപ്പിച്ച് പാലിന്റെ വില 56 രൂപ ആക്കാനാണ് നിലവിലെ തീരുമാനം. ഇന്ന് ചേരുന്ന ഡയറക്ടർ ബോർഡ് യോഗം ഇതിന് അംഗീകാരം നൽകുന്നതോടെ പുതുക്കിയ വില നാളെ മുതൽ പ്രാബല്യത്തിൽ വരും. വില വർധനവിന് നേരത്തെ തന്നെ സർക്കാർ അനുമതി നൽകിയിരുന്നു. പുതിയ വില വർധനവ് നടപ്പിലാകുന്നതോടെ കർഷകന് ലിറ്ററിന് 3.3 മമ രൂപ (ഏകദേശം 3.35 രൂപ) ലഭിക്കുന്ന രീതിയിലാണ് ക്രമീകരണം നടത്തിയിരിക്കുന്നത്.

പാലിന് വില കൂടുന്നതിനോടൊപ്പം മിൽമ പുറത്തിറക്കുന്ന മറ്റ് പാൽ ഇതര ഉൽപ്പന്നങ്ങൾക്കും ആനുപാതികമായി വില വർദ്ധിക്കും. കഴിഞ്ഞ ഡയറക്ടർ ബോർഡ് യോഗത്തിൽ തന്നെ വില വർദ്ധിപ്പിക്കാൻ തീരുമാനമെടുത്തിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിലുണ്ടായിരുന്നതിനാലാണ് പ്രഖ്യാപനം നീണ്ടുപോയത്. യോഗത്തിന് ശേഷം മിൽമ ഔദ്യോഗിക പ്രഖ്യാപനം നടത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജലസംഭരണികളിൽ 25 ശതമാനം വെള്ളം കുറവ് ; വൈദ്യുതോത്പാദനം പ്രതിസന്ധിയിൽ

0
ഇടുക്കി : ചൂട്‌ കടുത്തതോടെ സംസ്ഥാനത്തെ വൈദ്യുതി ബോർഡിന്റെ സംഭരണികളിലെ ജലനിരപ്പ്‌...

വന്ദേമാതരം പൂർണമായി ആലപിച്ചതിൽ ജമ്മു കശ്മീരിൽ കോൺഗ്രസും ഒമർ അബ്ദുള്ളയും തമ്മിൽ തർക്കം തുടരുന്നു

0
ശ്രീനഗർ: ജമ്മു കശ്മീരിൽ നടന്ന പരിപാടിയിൽ വന്ദേമാതരം പൂർണമായും ആലപിച്ചതിൽ കോൺഗ്രസും...

പിണറായിയെ പിന്തുണച്ച് പ്രസ്താവന വേണ്ട ; ഇ.ഡി നീക്കത്തിൽ പ്രതിപക്ഷ നേതാവിനെ ന്യായീകരിക്കാൻ സിപിഐ...

0
തിരുവനന്തപുരം: ഇ.ഡിയുടെ പുതിയ നീക്കത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പിന്തുണയ്ക്കാൻ...

സമൂഹമാധ്യമ ഇൻഫ്ലുവൻസറെ ബിഹാറിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തതായി പരാതി ; അന്വേഷണം

0
ന്യൂഡൽഹി: സമൂഹമാധ്യമ റീലുകൾ വൈറലാക്കാമെന്നും ഫോളോവേഴ്‌സിന്റെ എണ്ണം വർധിപ്പിച്ചു നൽകാമെന്നും വാഗ്ദാനം...