വ്യാജ നിയമന ഉത്തരവ് ; നിയമനടപടി സ്വീകരിക്കുമെന്ന് മില്‍മ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരള സഹകരണ ക്ഷീരവിപണന ഫെഡറേഷന്‍റെ പേരില്‍ വ്യാജ നിയമന ഉത്തരവ് ലഭിച്ച സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് മില്‍മ ചെയര്‍മാന്‍ കെ എസ് മണി. മലബാര്‍ മേഖലാ യൂണിയന്‍റെ കോഴിക്കോട് ഡയറിയിലെ അറ്റന്‍ഡര്‍ തസ്തികയിലേക്കാണ് ഉദ്യോഗാര്‍ത്ഥിക്ക് വ്യാജ നിയമന ഉത്തരവ് ലഭിച്ചത്. പ്രാഥമിക പരിശോധനയില്‍ത്തന്നെ ലെറ്റര്‍ഹെഡ്, ഓഫീസ് സീല്‍, മാനേജിംഗ് ഡയറക്ടറുടെ ഒപ്പ് എന്നിവ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് കെഎസ് മണി പറഞ്ഞു.

ഫെഡറേഷനിലെ നിയമനങ്ങള്‍ പി എസ് സി വഴിയും മേഖലാ യൂണിയനുകളിലെ നിയമനങ്ങള്‍ പ്രത്യേക റിക്രൂട്ട്മെന്‍റ് കമ്മറ്റിയുടെ മേല്‍നോട്ടത്തിലുമാണ് നടത്തുന്നത്. മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് കമ്മറ്റിയുടെ അദ്ധ്യക്ഷനെന്നും ചെയര്‍മാന്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ മില്‍മയെ അപകീര്‍ത്തിപ്പെടുത്തുന്നതിനും നിയമന വ്യവസ്ഥിതിയുടെ സുതാര്യതയെ അപകീര്‍ത്തിപ്പെടുത്തുന്നതിനും ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കെ എസ് മണി വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...