ഐ.ടി സംരംഭങ്ങള്‍ക്കായുളള മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കല്‍

For full experience, Download our mobile application:
Get it on Google Play

ഭരണങ്ങാനം: കോട്ടയം ജില്ലാ പഞ്ചായത്തിന് ഭരണങ്ങാനം പഞ്ചായത്തിലെ ചൂണ്ടച്ചേരിയില്‍ സ്വന്തമായുള്ള ഒരേക്കര്‍ പതിമൂന്ന് സെന്‍റ് സ്ഥലം പ്രയോജനപ്പെടുത്തി വ്യവസായ, സ്റ്റാര്‍ട്ടപ്പ്, ഐ.ടി സംരംഭങ്ങള്‍ക്കായുളള മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കല്‍ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്‍റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാവും തുടര്‍ നടപടികള്‍.

ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതിയും,വര്‍ക്കിംഗ് ഗ്രൂപ്പും പദ്ധതി ആരംഭിക്കുന്നതിന് ശുപാര്‍ശ നല്‍കുകയുണ്ടായി. കഴിഞ്ഞ ഇരുപതു വര്‍ഷമായി തരിശു കിടക്കുന്ന ഈ ഭൂമിയില്‍ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ആരംഭിക്കുന്നതിനു വേണ്ട കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് പറഞ്ഞു.

എസ്റ്റേറ്റ് ആരംഭിച്ചാല്‍ പ്രദേശത്തിന്‍റെ സാമ്പത്തിക വികസനത്തിനും നിരവധി ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കാരണമാകും. സംസ്ഥാന ഗവണ്‍മെന്‍റ് മുന്നോട്ടുവെച്ചിട്ടുള്ള ചെറുകിട വ്യവസായങ്ങളെയും സ്വയംതൊഴില്‍ സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ക്ക് ഇത് കൂടുതല്‍ ആക്കം വര്‍ദ്ധിപ്പിക്കും. ടൗണില്‍ നിന്നും മാറി ഒറ്റപ്പെട്ട സ്ഥലം ആയതിനാല്‍ പ്രദേശവാസികള്‍ക്ക് വ്യവസായങ്ങള്‍ വരുന്നതുമൂലം യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാവുകയില്ല.

മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് സ്ഥാപിക്കുന്നതിന് വേണ്ട പ്രാരംഭ നടപടികള്‍ സ്വീകരിക്കുന്നതിനായി ഡിവിഷന്‍ മെമ്പറായ രാജേഷ് വാളിപ്ലാക്കലിനെ ജില്ലാപഞ്ചായത്ത് യോഗം ചുമതലപ്പെടുത്തിയിരുന്നു . ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ .വി ബിന്ദു യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വില്ലേജ് രേഖകളില്‍ പ്രസ്തുത സ്ഥലം നിലമെന്ന് രേഖപ്പെടുത്തിയിരിക്കുന്നത് പുരയിടം ആക്കി മാറ്റുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനായി പാലാ ആര്‍.ഡി.ഒ, മീനച്ചില്‍ തഹസീല്‍ദാര്‍ എന്നിവര്‍ക്ക് ജില്ലാ പഞ്ചായത്ത് കത്ത് നല്‍കി കഴിഞ്ഞു. വ്യവസായ വകുപ്പുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞതായുംജില്ലാ പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കല്‍ പറഞ്ഞു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴയിൽ മുങ്ങി യുഎസ് : ഹവായിയിൽ വൈദ്യുതി നിലച്ചു ; ഇന്ത്യാനയിൽ പ്രളയത്തിൽ...

0
കാലിഫോർണിയ : അമേരിക്കയുടെ പസഫിക് ദ്വീപ് സമൂഹമായ ഹവായിയിലും മിഡ്‌വെസ്റ്റ് മേഖലകളിലും...

കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഓണം ആനുകൂല്യങ്ങൾ ; 33.92 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം : ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയും അഡ്വാൻസും...

‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ : പുലികളിക്കെതിരെ വി കെ ശ്രീരാമൻ ; വ്യാപക...

0
തൃശ്ശൂർ : തൃശ്ശൂരിലെ പരമ്പരാഗത കലാരൂപമായ പുലികളിയെ കടുത്ത ഭാഷയിൽ വിമർശിച്ച...

വീണക്കെതിരായ ഇഡി നടപടി : ആഭ്യന്തരവകുപ്പിന്റെ മുന്നിൽ വിഷയം വന്നിട്ടില്ല ; ചെന്നിത്തല

0
ഡൽഹി : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ...