സെമി ഹൈസ്പീഡ് ട്രെയിന്‍ വന്ദേഭാരതിന് പിന്നാലെ സെമി വന്ദേഭാരത് ട്രെയിനും അവതരിപ്പിച്ച് റെയില്‍വേ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: സെമി ഹൈസ്പീഡ് ട്രെയിന്‍ വന്ദേഭാരതിന് പിന്നാലെ സെമി വന്ദേഭാരത് ട്രെയിനും അവതരിപ്പിച്ച് റെയില്‍വേ. ഉത്തര്‍പ്രദേശ് നഗരങ്ങളായ ലഖ്‌നൗ-ഗൊരഖ്പുര്‍ നഗരങ്ങളെ ബന്ധിപ്പിച്ചാണ് ആദ്യ മിനി വന്ദേഭാരത് ട്രെയിന്‍ ഓടുക. ജൂലൈ ഏഴിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ഉത്തര്‍പ്രദേശിന് ലഭിക്കുന്ന രണ്ടാമത്തെ വന്ദേഭാരത് ട്രെയിനാണ് സര്‍വീസ് തുടങ്ങുന്നത്. മിനി വന്ദേഭാരതിന് ഇരു നഗരങ്ങള്‍ക്കിടയിലുള്ള ദൂരം നാല് മണിക്കൂറായി കുറക്കാനാകുമെന്ന് റെയില്‍വേ അറിയിച്ചു. അയോധ്യ വഴിയായിരിക്കും സര്‍വീസ്.

16 കോച്ചുകള്‍ക്ക് പകരം എട്ട് കോച്ചുകളാണ് മിനി വന്ദേഭാരതിനുണ്ടാകുക. ഉത്തര്‍പ്രദേശിന് ലഭിക്കുന്ന ആദ്യത്തെ മിനി വന്ദേഭാരതാണിതെന്ന പ്രത്യേകതയുമുണ്ട്. യാത്രാ നിരക്കും സ്റ്റേഷനുകളും പിന്നീട് അറിയിക്കുമെന്നും റെയില്‍വേ അറിയിച്ചു. 302 കിലോമീറ്ററാണ് ഇരു നഗരങ്ങള്‍ക്കിടയിലുമുള്ള ദൂരം. നാല് മണിക്കൂറിനുള്ളില്‍ ഓടിയെത്തുമെന്നും റെയില്‍വേ അറിയിച്ചു. മണിക്കൂറില്‍ 160 കിലോമീറ്ററാണ് വേഗപരിധി. 110 കിലോമീറ്റര്‍ വേഗത്തിലായിരിക്കും സഞ്ചരിക്കുകയെന്നും അധികൃതര്‍ അറിയിച്ചു. ജൂലൈ 27ന് അഞ്ച് വന്ദേഭാരത് ട്രെയിനുകളാണ് ഭോപ്പാല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്. ഇതോടെ രാജ്യത്തെ വന്ദേഭാരത് ട്രെയിനുകളുടെ എണ്ണം 23ആയി ഉയരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...