തിരുവനന്തപുരം : പൊതുഗതാഗത സൗകര്യം ഘട്ടംഘട്ടമായി പുന:സ്ഥാപിക്കുമെന്ന് മന്ത്രി എ. കെ ശശീന്ദ്രന്‍. ജില്ലകൾക്ക് അകത്ത് ബസ് സർവീസ് ആരംഭിക്കാൻ അനുമതി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാമൂഹിക അകലം പാലിക്കേണ്ടതിനാല്‍ 50 ശതമാനം യാത്രക്കാരെ പാടുള്ളു. അപ്പോൾ നഷ്ടം നികത്താൻ നിരക്ക് വർധിപ്പിക്കേണ്ടി വരും. നിരക്ക് വര്‍ധന എത്ര ശതമാനമാണെന്ന് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. മോട്ടോർ വാഹന മേഖല പ്രതിസന്ധിയിലാണ്. കെഎസ്ആര്‍ടിസിക്ക് ഇപ്പോൾ സ്പെഷ്യൽ ചാർജാണ് ഈടാക്കുന്നത്. നിരക്ക് വർധന ലോക്ഡൗൺ കാലത്തേക്ക് മാത്രമാണെന്നും മന്ത്രി പറഞ്ഞു.
പൊതുഗതാഗതം ഘട്ടംഘട്ടമായി പുന:സ്ഥാപിക്കും ; ബസ് ചാര്‍ജ് വര്‍ധിപ്പിക്കേണ്ടിവരുമെന്ന് മന്ത്രി എ. കെ ശശീന്ദ്രൻ
RECENT NEWS
Advertisment